വരൂ, സ്നേഹത്തിന്‍െറ സ്വാദുള്ള ജീരകക്കഞ്ഞി കുടിക്കാം

മാള: സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും പെരുമയുള്ള ജീരകക്കഞ്ഞിയുടെ രുചി ഇത്തവണയും അറിയാം. മാള ജുമാ മസ്ജിദിലാണ് പതിവ് തെറ്റാതെ ജീരകക്കഞ്ഞി വിതരണം തുടങ്ങിയത്. ആയുര്‍വേദ വിധി പ്രകാരം തയാറാക്കുന്ന ഒൗഷധക്കഞ്ഞിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ദൂരെനിന്നുപോലും ജാതിമത ഭേദമന്യേ നിരവധിപേര്‍ എത്തും.

നാലര പതിറ്റാണ്ടായി മാള പള്ളിയില്‍ നോമ്പുകാലത്ത് കഞ്ഞി വിതരണമുണ്ട്. 30 വര്‍ഷമായി മാള പള്ളിപ്പുറം സ്വദേശി കളത്തിപറമ്പില്‍ അലിയാണ് കഞ്ഞി തയാറാക്കുന്നത്. വിളമ്പി കൊടുക്കുന്നതും അലി തന്നെ. ഉച്ചക്ക് ശേഷം തുടങ്ങുന്ന ജോലി സന്ധ്യയോടെയാണ് തീരുക. അപ്പോഴേക്കും വീടുകളില്‍ നോമ്പ് തുറക്കാന്‍ ജീരകക്കഞ്ഞി എത്തിയിട്ടുണ്ടാകും.  കഞ്ഞിക്ക് പുറമേ പഴങ്ങളും ചായയും പൊരിയും പത്തിരിയും തയാറാക്കുന്നുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.