ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമോ?

മറ്റു ഗ്രന്ഥങ്ങളില്‍നിന്ന് ഖുര്‍ആനിനെ വ്യതിരിക്തമാക്കിനിര്‍ത്തുന്ന  പ്രധാന സവിശേഷത അതിന്‍െറ അമാനുഷികതയാണ്.  മനുഷ്യകരങ്ങളില്‍നിന്നും മുക്തമായ അതിന്‍െറ ദിവ്യത്വമാണ്. സ്വന്തം കരങ്ങള്‍കൊണ്ട് എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങള്‍ ദൈവത്തിന്‍േറതാണെന്ന് ചിലര്‍ അവകാശപ്പെടാറുണ്ട്. ഗ്രന്ഥത്തിലൊരിടത്തും അത് ദൈവത്തിന്‍േറതാണ് എന്ന് അവകാശപ്പെടുന്നില്ളെങ്കില്‍പോലും മറ്റു ചിലര്‍ അതിനെ ദിവ്യഗന്ഥമായി ഉയര്‍ത്തിക്കാണിക്കാറുണ്ട്.

ഗ്രന്ഥത്തില്‍ എഴുതിയ ആളുടെ പേരടക്കം ഉണ്ടെങ്കിലും അത് ദൈവത്തിന്‍േറതാണെന്നു വേറെയും ചില ആളുകള്‍ ആരോപിക്കാറുണ്ട്.  ഖുര്‍ആനിലെ ഓരോ വാക്കും ദൈവികമാണെന്നും ഖുര്‍ആന്‍ പൂര്‍ണമായും അല്ലാഹുവിന്‍െറ സംസാരമാണ് എന്നും വലിയൊരു വിഭാഗം ആളുകള്‍ വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നു. ആദ്യം നമുക്ക് പരിശോധിക്കേണ്ടത് ഖുര്‍ആന് അങ്ങനെ ഒരു വാദമുണ്ടോ എന്നാണ്. ഖുര്‍ആന്‍ സ്വയം ദൈവികമാണെന്ന് വാദിക്കുന്നില്ളെങ്കില്‍ മറ്റുള്ളവര്‍ അതിനുമേല്‍ ദിവ്യത്വം ആരോപിക്കുന്നതില്‍ ഒരര്‍ഥവുമില്ല.

 ഖുര്‍ആനെക്കുറിച്ച് ഖുര്‍ആന്‍ എന്താണ് പറയുന്നതെന്നു നോക്കാം. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആനിനെ ഇറക്കിയത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും’ (വി.ഖുര്‍ആന്‍ 15:9). ‘നാമാണ് നിങ്ങള്‍ക്ക് ഈ ഗ്രന്ഥമവതരിപ്പിച്ചുതന്നത്. അതില്‍ നിങ്ങള്‍ക്കുള്ള ഉദ്ബോധനമുണ്ട്’ (വി.ഖുര്‍ആന്‍ 21:10). ‘തീര്‍ച്ചയായും ഇത് സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്‍െറ അവതരണമാകുന്നു’ (വി. ഖുര്‍ആന്‍ 26:192). ‘ജനങ്ങള്‍ക്ക് താക്കീത് നല്‍കാന്‍വേണ്ടി സത്യാസത്യ വിവേചക ഗ്രന്ഥത്തെ തന്‍െറ അടിമക്ക് ഇറക്കിക്കൊടുത്ത അല്ലാഹു എത്ര അനുഗ്രഹമുള്ളവനാണ്’ (വി. ഖുര്‍ആന്‍: 25:1).

അല്ലാഹുവാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന് വ്യക്തമാക്കുന്ന ഇത്തരം അനേകം സൂക്തങ്ങള്‍ ഖുര്‍ആനിലുടനീളം നമുക്ക് കാണാം. ഒരു ഗ്രന്ഥം ദൈവികമാണെന്ന് വാദിച്ചതുകൊണ്ട് മാത്രം ദൈവികമാവുകയില്ല. അതിന് തെളിവുകള്‍ ആവശ്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്‍െറ ഗ്രന്ഥമാണ് എന്നതിനുള്ള വ്യക്തമായ തെളിവുകളും അല്ലാഹു ഖുര്‍ആനിലൂടെ ചിന്തിക്കുന്നവര്‍ക്കുമുന്നില്‍ നിരത്തിവെക്കുന്നു. ആര്‍ക്കും ഏതും കാലത്തും പരിശോധിച്ച് ബോധ്യപ്പെടാന്‍ പറ്റുന്ന രൂപത്തിലുള്ള വ്യക്തമായ തെളിവുകളാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്. നമുക്ക് ആ തെളിവുകള്‍ ഓരോന്നായി പരിശോധിച്ചുനോക്കാം.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.