വിശ്വാസി ബാഹുല്യത്തില്‍ റമദാനിലെ ആദ്യ ജുമുഅ

മലപ്പുറം: വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനത്തെിയവരാല്‍ പള്ളികള്‍ നിറഞ്ഞുകവിഞ്ഞു. പല പള്ളികളിലും നമസ്കരിക്കുന്നവരുടെ നിര പുറത്തേക്ക് നീണ്ടു. മഴക്കാലമായതിനാല്‍ പുറത്ത് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത് അനുഗ്രഹമായി. റമദാനിലെ അഞ്ചാം ദിനമായിരുന്നു ഇന്നലെ. ഇത്തവണത്തെ നോമ്പ് കാലത്ത് നാല് വെള്ളിയാഴ്ചകളാണുള്ളത്. ആദ്യ പത്തില്‍ ഒന്ന്, രണ്ടാമത്തെതില്‍ രണ്ട്, അവസാനത്തെതില്‍ ഒന്ന് എന്നിങ്ങനെ റമദാന്‍ 12, 19, 26 ദിനങ്ങള്‍ വെള്ളിയാഴ്ചയായിരിക്കും. ലൈലത്തുല്‍ ഖദ്റിന്‍െറ പുണ്യം ഏറെ പ്രതീക്ഷിക്കുന്ന 27ാം രാവ് ഇക്കുറി വെള്ളിയാഴ്ചയാണെന്നത് വിശ്വാസികള്‍ക്ക് സന്തോഷം നല്‍കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.