പ്രാര്‍ഥനക്ക് കൂട്ടായി തസ്ബീഹ് മാലകള്‍

വടുതല: പ്രാര്‍ഥനാവാചകങ്ങളുടെ എണ്ണംപിടിക്കാന്‍ ഉപയോഗിക്കുന്ന തസ്ബീഹ് മാലകളുടെ വൈവിധ്യത്തില്‍ വിപണി. അടുത്ത കാലത്ത് മോതിര വലുപ്പത്തിലുള്ള ഇലക്ട്രോണിക് കൗണ്ടര്‍ ഉപയോഗിച്ചിരുന്ന പലരും വീണ്ടും തസ്ബീഹ് മാലയിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. കുഞ്ഞു മണികളോടെയുള്ള ചെറിയ മാലകള്‍ മുതല്‍ ഗള്‍ഫില്‍നിന്നത്തെുന്ന തടിയില്‍ നിര്‍മിച്ച വലിയ മണികളോടെയുള്ള തസ്ബീഹ് മാലകള്‍ വരെ വിപണിയില്‍ എത്തിക്കഴിഞ്ഞു. 10 രൂപ മുതലാണ് വില.

നോമ്പുകാലം ആരംഭിച്ചതോടെ ഇവ വാങ്ങാന്‍ വിപണിയില്‍ തിരക്കാണ്. അറബ് രാജ്യങ്ങളില്‍നിന്നും മറ്റും ഇവയത്തെിച്ച് സൗജന്യമായി വിതരണം ചെയ്യുന്നവരുമുണ്ട്. യാത്രാവേളയില്‍ ഉപയോഗിക്കാവുന്ന നൂലുറപ്പുള്ള ചെറിയ മനോഹരമായ തസ്ബീഹ് മാലകള്‍ വന്നതോടെയാണ് ‘ബാറ്ററി ദസ്ബി’ എന്നു വിളിക്കുന്ന ഇലക്ട്രോണിക് കൗണ്ടര്‍ എത്തിയത്. വെള്ളം നനയുന്നതും പൊടിയുമൊന്നും ഇവയെ ബാധിക്കില്ളെന്നതും ആവശ്യക്കാരുടെ എണ്ണം കൂട്ടി. എന്തു വൈവിധ്യം വന്നാലും ഇരുട്ടില്‍ ഇളംപച്ച നിറത്തില്‍ തിളങ്ങുന്ന പഴയ ഫ്ളൂറസന്‍റ് തസ്ബീഹ് മാലക്കുതന്നെ ഇപ്പോഴും പ്രൗഢി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.