‘സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാല്‍ മനസ്സുകള്‍ ശാന്തമാക്കുകയും ചെയ്യുന്നവരാണവര്‍. അറിയുക, ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാവുന്നത്’ (ഖുര്‍ആന്‍ 13:28). ‘അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക, എങ്കില്‍ നിങ്ങള്‍ വിജയികളായേക്കും’ ( 8:45). നാവില്‍ നിന്നും ചിന്തയില്‍നിന്നും അതുവഴി ഹൃദയത്തില്‍നിന്നും മാലിന്യം നീക്കംചെയ്ത് മനസ്സ് ശാന്തമാക്കുകയാണ് ദൈവസ്മരണയുടെ (ദിക്ര്‍) ഉദ്ദേശ്യം. അല്ലാഹുവിന്‍െറ നാമങ്ങളോ അവനോടുള്ള പ്രാര്‍ഥനകളോ നിരന്തരം ഉരുവിട്ട് മനസ്സിനെ അല്ലാഹുവിന്‍െറ സന്നിധിയില്‍ ഉറപ്പിച്ചുനിര്‍ത്തുമ്പോഴാണ് ഇത് സാധ്യമാവുക. നമസ്കാര ശേഷം 33 പ്രാവശ്യം വീതം പ്രത്യേകമായി അല്ലാഹുവിനെ പ്രകീര്‍ത്തിക്കാന്‍ പറയുന്നുണ്ട്. അല്ലാഹുവിന്‍െറ അപാരതയെക്കുറിച്ച് ഓര്‍ക്കുന്നതും ദൈവഗ്രന്ഥമായ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ദൈവസ്മരണയാണ്.
ദൈവസ്മരണയില്‍ മുഴുകിയവന്‍ ഉണങ്ങിയ വൃക്ഷങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന പച്ച വൃക്ഷത്തെപ്പോലെയാണെന്ന് പ്രവാചകന്‍. ഒരാള്‍ അല്ലാഹുവിനെ സ്മരിക്കുന്നില്ളെങ്കില്‍ അവന്‍െറ മനസ്സില്‍ ചെകുത്താന്‍ കൂടുകെട്ടുമെന്നും (43:36) ഭൗതിക മോഹങ്ങള്‍മൂലം ദൈവസ്മരണയില്‍നിന്ന് ആരെങ്കിലും അശ്രദ്ധരാകുന്നുവെങ്കില്‍ അവര്‍ നഷ്ടപ്പെട്ടവരാണെന്നും (63:9) വേദഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല (ലാ ഇലാഹ ഇല്ലല്ലാഹു)’ എന്ന വിശുദ്ധ വാക്യമാണ് ദിക്റുകളില്‍ മുഖ്യം. സുബ്ഹാനല്ലാ (അല്ലാഹു പരിശുദ്ധനാണ്), അല്‍ഹംദു ലില്ലാ (അല്ലാഹുവിനാണല്ളോ സര്‍വസ്തുതിയും), അല്ലാഹു അക്ബര്‍ (അല്ലാഹു ഏറ്റവും മഹാന്‍) എന്നീ പദങ്ങളും പ്രധാനപ്പെട്ട ദിക്റുകളാണ്. അനശ്വര പദങ്ങളെന്നാണ് റസൂല്‍ ഇവയെ വിശേഷിപ്പിക്കുന്നത്.
ഒരിക്കല്‍ പാവപ്പെട്ട ഒരു അനുചരന്‍ റസൂലിനോട് ചോദിച്ചു: ‘പ്രവാചകരേ, ധനികര്‍ക്കാണല്ളോ ദൈവത്തിന്‍െറ പക്കല്‍നിന്ന് കൂടുതല്‍ പ്രതിഫലമുള്ളത്? അവര്‍ക്ക് സകാത് നല്‍കിയ വകയിലുള്ള പ്രതിഫലവുംകൂടി കിട്ടുന്നില്ളേ?’ ‘ആരു പറഞ്ഞു? നിങ്ങള്‍ ചൊല്ലുന്ന ദൈവമന്ത്രങ്ങള്‍ക്ക് സകാതിന്‍െറ പ്രതിഫലമുണ്ട്.’ മനസ്സ് തെറ്റായ ദിശയിലേക്ക് നീങ്ങുമ്പോഴും ദുര്‍വികാരങ്ങള്‍ക്കടിമപ്പെടുമ്പോഴും ദൈവസ്തോത്രങ്ങള്‍ ചൊല്ലി മനസ്സിനെ അല്ലാഹുവിങ്കല്‍തന്നെ പിടിച്ചുനിര്‍ത്തണം.
ദിക്ര്‍ മനസ്സില്‍ സ്നേഹം ജ്വലിപ്പിക്കും. അപ്പോള്‍ മനസ്സ് ആര്‍ദ്രമായിത്തീരുകയും മനുഷ്യന്‍ വിനയാന്വിതനായിമാറുകയും ചെയ്യും. പ്രാര്‍ഥനയും ദിക്റിന്‍െറ ഭാഗമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യാം.’ കാരണം, പ്രാര്‍ഥന അനുഗ്രഹത്തിന്‍െറ താക്കോലാണ്. അല്ലാഹുവിനെ സ്മരിക്കാന്‍ ഏറ്റവും അനുയോജ്യമാണ് നോമ്പുകാലം. അത്താഴ സമയമാണ് ഏറ്റവും ഉത്തമം. ഈ സമയം ഹൃദയത്തിന് ആത്മാര്‍ഥതയും തെളിച്ചവും ദുഷ്ചിന്തകളില്‍നിന്ന് മുക്തിയും ലഭിക്കുന്ന സമയമാണ്.
അല്ലാഹുവിനെ സ്തുതിക്കുന്നവന്‍ സര്‍വസ്വവും അവനിലര്‍പ്പിക്കണം. അവന്‍െറ കഴിവുകളിലൊന്നും സംശയാലുവാകരുത്. നാമങ്ങള്‍ ഉരുവിടുമ്പോള്‍ അവന്‍െറ നാവും ഹൃദയവും അല്ലാഹുവിങ്കല്‍ കേന്ദ്രീകരിക്കണം. തന്നെ അല്ലാഹു കേള്‍ക്കുന്നുവെന്ന ദൃഢനിശ്ചയം വേണം. തിന്മകളില്‍നിന്ന് അകലാനുള്ള മനസ്സാന്നിധ്യവും ഉണ്ടാവണം. നല്ലത് കാണാനും കേള്‍ക്കാനും തയാറാകണം. പഞ്ചേന്ദ്രിയങ്ങളും അല്ലാഹുവിലേക്ക് തിരിക്കണം. ഇപ്രകാരം അല്ലാഹുവിനെ സ്മരിക്കുന്നവന് തീര്‍ച്ചയായും തന്‍െറ പാപക്കറകള്‍ കഴുകിക്കളയാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.