പരിശുദ്ധ റമദാന്‍ സത്യവിശ്വാസിയെ സംബന്ധിച്ച് ജീവിതത്തിലുണ്ടായ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് അല്ലാഹുവിലേക്ക് തിരിച്ചുപോകാനുള്ള അസുലഭ അവസരമാണ്. ഈ മാസം കടന്നുപോവുകയും നമ്മുടെ പാപങ്ങള്‍ പൊറുക്കപ്പെടാതിരിക്കുകയും ചെയ്യുകയെന്നത്, സത്യവിശ്വാസിയെ സംബന്ധിച്ച് അതിനേക്കാള്‍ വലിയൊരു നഷ്ടം ഉണ്ടാകാനിടയില്ല. പ്രവാചകന്‍ മുഹമ്മദ് നബി (സ) അതിന്‍െറ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘റമദാന്‍ ആഗതമായിട്ട് ആര്‍ക്കെങ്കിലും പാപം പൊറുക്കപ്പെട്ടില്ളെങ്കില്‍ അവന്‍ നശിച്ചുപോവുകയും അവന്‍െറ ജീവിതം പാഴായിപ്പോകുകയും ചെയ്യട്ടെ എന്ന് ജിബ്രീല്‍ (അ) പ്രാര്‍ഥിക്കുകയും ഞാന്‍ ആമീന്‍ പറയുകയും ചെയ്തിട്ടുണ്ട്’.
എല്ലാ പാപങ്ങളും പൊറുത്ത് നിഷ്കളങ്കമായ മനസുമായി മടങ്ങാനുള്ള ഒരവസരമാണ് റമദാന്‍ മാസത്തിന്‍െറ ഏറ്റവും സുപ്രധാനമായ ഫലം. ഈ സമയത്ത് പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും സ്വര്‍ഗത്തിന്‍െറ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്‍െറ വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യും. ‘നന്‍മ ആഗ്രഹിക്കുന്നവനേ നീ മുന്നോട്ട് വരിക, തിന്‍മ ആഗ്രഹിക്കുന്നവനേ നീ പിന്നോട്ട് പോവുക’ എന്ന് ഒരു വിളിയാളന്‍ വിളിച്ചുപറയുകയും ചെയ്യും. നന്‍മയുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുകയും അതിന് വേണ്ടിയുള്ള സകലവിധ പ്രോത്സാഹനങ്ങളും ലഭിക്കുകയും ചെയ്യുന്ന മാസം. തിന്‍മയുടെ വാതിലുകള്‍ അടക്കപ്പെടുകയും ചെയ്യും.
തിന്‍മ ഉദ്ദേശിച്ചാല്‍ പോലും ചെയ്യാന്‍ സാധിക്കാത്തവിധം റമദാന്‍െറ അന്തരീക്ഷം എല്ലാവിധ തിന്‍മകളില്‍ നിന്നും നമ്മെ വിലക്കും. അതിനാല്‍ ഈ മാസത്തിന്‍െറ തുടക്കത്തില്‍ നാം തീരുമാനിക്കേണ്ടതുണ്ട്. ഇതിന്‍െറ ഓരോ നിമിഷവും ഉപയോഗപ്പെടുത്തുമെന്ന്. റമദാനിന്‍െറ ഓരോ ദിനരാത്രങ്ങളും സല്‍ക്കര്‍മങ്ങളാല്‍ സമ്പന്നമാക്കണം. റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മം വ്രതം അതിന്‍െറ പരിപൂര്‍ണ ചൈതന്യത്തോടെ അനുഷ്ഠിക്കുകയെന്നതാണ്. ആമാശയത്തിന് മാത്രമല്ല നോമ്പുള്ളത്. കണ്ണിനും കാതിനും കൈകള്‍ക്കും കാലുകള്‍ക്കും എല്ലാത്തിനുമുപരി നാവിനും ഹൃദയത്തിനുമുള്ളതാണ് നോമ്പ്. നമ്മുടെ വിചാര വികാരങ്ങള്‍ പോലും റമദാനിന്‍െറ ആത്മാവിനോട് നീതി പുലര്‍ത്തുന്നതായിരിക്കണം.
ദൈവഭക്തി ഉണ്ടാക്കുകയെന്നതാണ് നോമ്പിന്‍െറ ഉദ്ദേശ്യം. അല്ലാഹു നമ്മെ കാണുന്നുണ്ട്. നമ്മുടെ സൂക്ഷ്മപ്രവൃത്തികള്‍ പോലും അവനറിയുന്നുണ്ട്. അവന്‍ വിലക്കിയത് നാം വെടിയുന്ന സൂക്ഷ്മതയാണ് ദൈവഭയം. അനുവദിക്കപ്പെട്ട അന്നപാനീയങ്ങളും ഇണയേയും, അല്ലാഹുവിന്‍െറ താല്‍പര്യപ്രകാരം ഒരു പ്രത്യേക സമയത്ത് ഒഴിവാക്കാനുള്ള ഒൗത്സുക്യം ഈ മാസം നാം കാണിക്കുന്നു. ബാക്കി 11 മാസങ്ങളില്‍ അല്ലാഹു നിഷിദ്ധമാക്കിയവയെ ഒഴിവാക്കാനുള്ള പരിശീലനമാണ് അതിലൂടെ നേടുന്നത്. ഹൃദയശുദ്ധിയില്ലാതെ ബാഹ്യമായ നോമ്പ് മാത്രം അനുഷ്ഠിക്കുന്നവര്‍ക്ക് പട്ടിണി മാത്രമേ ബാക്കിയാകുകയുള്ളൂ. ക്ഷമയുടെ മാസത്തിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.