നോമ്പു തുറക്കാന്‍ ഈത്തപ്പഴം മുതല്‍ അത്തിപ്പഴം വരെ

പാലക്കാട്: ഒമാന്‍ മുതല്‍ സൗദി വരെയുള്ള അറേബ്യന്‍ നാടുകളില്‍നിന്ന് ഇക്കുറിയും റമദാന്‍ വിപണിയിലേക്ക് വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളത്തെി. പൊതുവെ പഴങ്ങള്‍ക്ക് വില കൂടിയിട്ടുണ്ടെങ്കിലും നോമ്പുതുറക്ക് ഒഴിച്ചുകൂടാനാവാത്ത ഇവക്ക് ഇക്കുറിയും ഡിമാന്‍ഡിന് കുറവില്ളെന്ന് വ്യാപാരികള്‍ പറയുന്നു. രുചിവ്യത്യാസമുള്ളതും പല വലിപ്പത്തിലും നിറത്തിലുള്ളതുമായ ഈത്തപ്പഴങ്ങളാണ് വിപണി കൈയടക്കിയിരിക്കുന്നത്. കിലോക്ക് 150 മുതല്‍ 2000 രൂപ വരെ വിലയുള്ളവ വിപണിയിലുണ്ട്.  ഒമാന്‍, ഈജിപ്ത്, സൗദി, ലിബിയ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കേരളത്തിലത്തെുന്നത്.

സൗദിയില്‍നിന്നുള്ള മുന്തിയതരം അജ്വ, ആംബര്‍, മബ്റൂം, തമൂര്‍, ഫറാജി തുടങ്ങിയ ഇനങ്ങള്‍ വിപണിയിലുണ്ട്. ഗുണമേന്മയിലും സ്വാദിലും മുമ്പിലുള്ള സൗദി ഈത്തപ്പഴങ്ങള്‍ക്കാണ് പൊതുവെ വലിയ വില. ഒമാനില്‍നിന്നുള്ള ഫര്‍ദ് എന്ന കിലോക്ക് 250 രൂപ വിലയുള്ളവക്കാണ് സാധാരണക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ്. ഗുണമേന്മയില്‍ അത്ര മോശമല്ളെന്നതും വില കുറവാണെന്നതുമാണ് കാരണം. കിലോക്ക് 200 രൂപ വിലയുള്ള ഈജിപ്തിന്‍െറ ബരാറി, 240 രൂപ വിലയുള്ള ഇറാന്‍െറ ഹാര്‍മണി എന്നിവക്കും ഡിമാന്‍ഡേറെ. നോമ്പു തുറക്കാന്‍ ഉപയോഗിക്കുന്ന കാരയ്ക്ക മുഖ്യമായും എത്തുന്നത് പാക്കിസ്ഥാനില്‍നിന്നാണ്.

180 മുതല്‍ 250 രൂപ വരെയാണ് ഇതിന്‍െറ വില. രാജസ്ഥാനിയായ പച്ചനിറത്തിലുള്ള കാരക്കയും വിപണിയില്‍ അപൂര്‍വമായുണ്ട്. ഡ്രൈഫ്രൂട്ട്സില്‍ അത്തിപ്പഴത്തിനും നോമ്പു വിപണിയില്‍ ഡിമാന്‍ഡുണ്ട്. ഇതിന് കിലോക്ക് 900 രൂപയാണ് വില. അപ്രിക്കോട്ട്, ഉണക്കമുന്തിരി, ബദാം, പിസ്ത, റെഡ് ഓറഞ്ച് തുടങ്ങിയവയും നോമ്പുകാര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.