ചെക്പോസ്റ്റുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തികളിലെ പ്രധാന ചെക്പോസ്റ്റുകള്‍ ജൂണ്‍ 27ന് മുമ്പ് കമ്പ്യൂട്ടര്‍വത്കരിക്കാന്‍ എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ്ങിന്‍െറ നിര്‍ദേശം. ചെക്പോസ്റ്റുകളില്‍ പരിശോധനക്കായി വാഹനങ്ങള്‍ മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് തീരുമാനം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിമുതല്‍ ആര്യങ്കാവ് ചെക്പോസ്റ്റില്‍ നേരിട്ട് പരിശോധന നടത്തി സ്ഥിതിഗതികള്‍ ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് എക്സൈസ് കമീഷണറുടെ നടപടി.

വാഹനങ്ങള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ രസീത് എഴുതിക്കൊടുക്കുകയാണ് പതിവ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അതിര്‍ത്തിവഴി സ്പിരിറ്റ് കടത്തിയതിന് കേസുകളൊന്നുമെടുത്തിട്ടില്ളെന്ന് രേഖകള്‍ പരിശോധിച്ചതില്‍ കണ്ടത്തെി. സ്പിരിറ്റ് കടത്ത് സംബന്ധിച്ച് രഹസ്യാന്വേഷണം നടത്തി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരശേഖരണം നല്‍കാന്‍ ജോയന്‍റ് എക്സൈസ് കമീഷണര്‍ക്ക് സിങ് നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം ആവശ്യമായ രഹസ്യ വിവരങ്ങള്‍ നല്‍കിയില്ളെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും കമീഷണര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.