വടുതല: വൈവിധ്യമാര്‍ന്ന മോഡലുകളുമായി റമദാനില്‍ തൊപ്പി വിപണിയും സജീവം. കേരളത്തിന്‍െറ സ്വന്തമായ തളങ്കര തൊപ്പിയോടൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിവിധതരം തൊപ്പികള്‍ തേടിയും ആവശ്യക്കാര്‍ എത്തുന്നു. ചൈനയില്‍നിന്നുള്ള അമ്പതോളം തൊപ്പികളാണ് ഇത്തവണ റമദാനോടനുബന്ധിച്ച് വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
50മുതല്‍ 110 രൂപവരെ വിലയുള്ള, പല രൂപത്തിലും നിറത്തിലും വലുപ്പത്തിലുമുള്ള തൊപ്പികള്‍ ചൈനയില്‍നിന്ന് വരുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ധരിക്കാവുന്ന 10മുതല്‍ 400 രൂപവരെയുള്ള തൊപ്പികള്‍ വിപണിയില്‍ ലഭ്യമാണ്. ചൈന, ബംഗ്ളാദേശ്, യമന്‍, ഒമാന്‍, തുര്‍ക്കി, തായ്ലന്‍ഡ്, സൗദി, അള്‍ജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് തൊപ്പി പ്രധാനമായും വിപണിയിലത്തെുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
മുംബൈ വഴിയാണ് വിദേശ തൊപ്പികള്‍ ജില്ലയിലെ കച്ചവടക്കാരിലത്തെുന്നത്. വിലക്കുറവും വൈവിധ്യവുമാണ് വിദേശ തൊപ്പികളെ ആകര്‍ഷകമാക്കുന്നത്. യമന്‍, ഒമാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നുള്ള തൊപ്പികളാണ് വിലയില്‍ മുന്നില്‍നില്‍ക്കുന്നത്. തൊപ്പിയിലെ അലങ്കാരപ്പണികള്‍ക്കനുസരിച്ചാണ് വില. യമന്‍ തൊപ്പികള്‍ക്ക് 250 മുതല്‍ 400 രൂപ വരെയാണ് വില. ഒമാന്‍ തൊപ്പികള്‍ക്ക് 230 മുതല്‍ 350 വരെയും.
20മുതല്‍ 30 രൂപവരെ വിലയുള്ള മക്കാ പ്ളെയിന്‍, 30 മുതല്‍ 150 രൂപ വരെയുള്ള വിവിധയിനം വലത്തൊപ്പികള്‍, അബ്ദുല്ല ക്യാപ് എന്നിവക്കാണ് കൂടുതല്‍ ആവശ്യക്കാരത്തെുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ജിന്ന തൊപ്പിക്ക് 100 മുതല്‍ 250 വരെയാണ് വില. പ്രത്യേകയിനം മരത്തിന്‍െറ വേരില്‍ നിര്‍മിച്ച തൊപ്പികളും വിപണിയില്‍ ലഭ്യമാണ്. 70 രൂപ വിലവരുന്ന ഇവ മുംബൈയില്‍നിന്നാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.