ബന്ധങ്ങളുടെ ഇ‍ഴയടുപ്പം

ഷൊര്‍ണൂരിനടുത്ത മുണ്ടക്കോട്ടുകുറിശ്ശിയിലെ തറവാടിനോട് ചേര്‍ന്ന് നിരവധി മുസ്ലിം കുടുംബങ്ങളുണ്ട്. നോമ്പും പെരുന്നാളുമൊക്കെ ഈ വീടുകള്‍ക്ക് ആഹ്ളാദങ്ങളുടെ കാലമാണ്. സമീപത്തെ പള്ളികളിലും മ്ദറസകളിലുമൊക്കെ നോമ്പിന്‍െറ പ്രഭാവമുണ്ടാകും. ഗ്രാമത്തിലെ ചെറിയ കടകളില്‍ തണ്ണിമത്തനും ഈത്തപ്പഴവുമൊക്കെ വില്‍പനക്കത്തെുക നോമ്പുകാലത്താണ്. ഇന്നത്തെപ്പോലെ പഴ വിപണി അത്ര സജീവമല്ല അന്നൊന്നും. പറമ്പില്‍നിന്ന് പറിച്ചെടുക്കുന്ന മാങ്ങയും ചക്കയും വേലിക്കും പഴത്തിനുമായി അതിരുകളില്‍ നടുന്ന കൈതച്ചക്കയും (പൈനാപ്പ്ള്‍)മറ്റുമൊക്കെയാണ് പ്രധാന പഴങ്ങള്‍. അതിര്‍ത്തി കടന്നത്തെുന്ന തണ്ണിമത്തന്‍ അന്ന് നോമ്പുകാല അതിഥിയാണ്.

നോമ്പുകാലത്ത് ഇവയൊക്കെയും കടകളില്‍ പ്രത്യേക ചന്തം നിറക്കും. അടുത്ത വീടുകളില്‍ നോമ്പുതുറക്കായി തയാറാക്കുന്ന വിഭവങ്ങള്‍ 27ാം രാവില്‍ ഞങ്ങള്‍ക്കും എത്തിക്കല്‍ പതിവാണ്. വിഭവങ്ങളിലെ ഇഷ്ടക്കാരിയായ പത്തിരി നോമ്പുകാലത്തും അല്ലാത്തപ്പോഴും ഇവരൊക്കെയും എനിക്കായി പാകംചെയ്ത് എത്തിച്ചിരുന്നത് ഓര്‍ക്കുന്നു. ഇന്നും വലിയ മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്ന ഗ്രാമമാണ് മുണ്ടക്കോട്ടുകുറിശ്ശി. ഇപ്പോഴും തറവാട്ടിലേക്കുള്ള ഓരോ യാത്രയിലും ആ സൗഹൃദം അവിടെ ബാക്കിയുണ്ട്. ദേശങ്ങള്‍ പലതു യാത്രചെയ്യുമ്പോഴും വ്യത്യസ്ത രുചികള്‍ ആസ്വദിക്കുമ്പോഴും നാട്ടിന്‍പുറത്തെ അരിപ്പത്തിരിയുടെ രുചി ഇന്നും വേറിട്ടുനില്‍ക്കുന്നു.

വര്‍ഷങ്ങളോളം കുട്ടിക്കാലം ചെലവിട്ട ചെന്നൈയിലെ ആര്‍മിക്യാമ്പില്‍ എല്ലാ ആഘോഷങ്ങള്‍ക്കിടയിലെയും ഒന്നായിരുന്നു നോമ്പും പെരുന്നാളും. പലയിടങ്ങളില്‍നിന്ന് എത്തി പല വിശ്വാസങ്ങളും ആചാരങ്ങളും വെച്ചുപുലര്‍ത്തുന്നവരുടെ എല്ലാ ആഘോഷങ്ങളിലും ഭാഗഭാക്കാവുക പതിവായിരുന്നു. അതിര്‍ത്തികളില്ലാത്ത ആഘോഷങ്ങളുടെ കാലം. ഓണവും പെരുന്നാളും ക്രിസ്മസും ഹോളിയും ഒന്നിനുപിറകെ ഒന്നായി ഞങ്ങള്‍ ആഘോഷിച്ചു. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ജനതയുടെ ആഘോഷങ്ങള്‍ കണ്ടും ആസ്വദിച്ചും അനുഭവിച്ചു.

അനിതാ നായര്‍
 

ബംഗളൂരുവിലത്തെിയപ്പോള്‍ സൗഹൃദങ്ങള്‍ കുറഞ്ഞു. നാട്ടിലേതിന് തുല്യം അയല്‍ക്കാരെ നഗരമധ്യത്തില്‍ എവിടെക്കിട്ടാന്‍! വായനയുടെയും എഴുത്തിന്‍െറയും ഇടയിലേക്ക് ചേര്‍ത്തുവെക്കാന്‍ അപ്പോഴും ഇടക്കിടെ നോമ്പും പെരുന്നാളും മറ്റു ആഘോഷങ്ങളുമത്തെി. വീട്ടില്‍ സഹായത്തിനത്തെുന്ന മുസ്ലിം സഹോദരിയിലൂടെയാണ് നോമ്പുകാലം എന്നിലുമത്തെുക. ഒന്നും കഴിക്കാതെ, കുടിക്കാതെ ആ ദിവസങ്ങളില്‍ അവര്‍ വീട്ടില്‍നിന്ന് മടങ്ങും. വ്രതം ഒരാളില്‍ വരുത്തുന്ന മാറ്റങ്ങള്‍ എത്രമേല്‍ വലുതാണെന്ന് അവരിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്. നോമ്പിന്‍െറ പലദിനങ്ങളിലും എന്നെയും അവര്‍ വീട്ടിലേക്ക് ക്ഷണിക്കും. സ്നേഹപൂര്‍വമുള്ള ആ ക്ഷണം നിരസിക്കാറില്ല. കര്‍ണാടകയിലെ മുസ്ലിം വിഭവങ്ങള്‍ പരമ്പരാഗത കന്നടിക ഭക്ഷണങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഹൈദരാബാദിലേക്കും മുംബൈയിലേക്കും ഡല്‍ഹിയിലേക്കും നീളുന്ന രുചിവൈഭവങ്ങളുടെ തുടര്‍ച്ചയാണ് ബംഗളൂരുവിലെ മുസ്ലിം വിഭവങ്ങള്‍.

ഓരോ ദിവസവും അതിന്‍െറ വ്യത്യസ്തതകളാല്‍ അവര്‍ എന്‍െറ രുചിമുകുളങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും. അവസാനിക്കാത്ത സ്നേഹത്തിന്‍െറ ആഘോഷങ്ങളാണ് അവയെല്ലാം. ഈസ്റ്റര്‍ സമയത്ത് ബൈബ്ള്‍ വായിക്കുന്നതുപോലെ നോമ്പുസമയത്ത് ഖുര്‍ആന്‍ വായിക്കുന്നത് മറ്റൊരു പതിവാണ്.
നോമ്പുകാലം ബംഗളൂരുവിലെ ഫ്രേസര്‍ടൗണിന് രുചിപ്പെരുമയുടെ വിപണനകാലമാണ്. ബാംബു ബസാര്‍ മുതല്‍ മോസ്ക് ജങ്ഷന്‍വരെയും തുടര്‍ന്നും നീളുന്ന ഭക്ഷണവില്‍പന കേന്ദ്രങ്ങള്‍ ഈ സമയം ഇവിടെ അവതരിക്കും. പലതും വര്‍ഷങ്ങളായി ഉള്ളതാകും. നോമ്പുകാലത്ത് അവ ഒന്നുകൂടി മോടികൂട്ടിയത്തെും. കേരളം മുതല്‍ കശ്മീര്‍ വരെയും അറേബ്യന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലെയും വിഭവങ്ങള്‍ വാങ്ങാം, കഴിക്കാം. പലപ്പോഴും ഈ തിരക്കുകളിലൂടെ നടക്കാനിറങ്ങും. ഇഷ്ടമുള്ളത് കഴിക്കുന്നതിനൊപ്പം വ്യത്യസ്ത രുചിതേടി എത്തുന്നവരുടെ വലിയൊരു പ്രദര്‍ശനശാലയാണത് എന്നു തോന്നിക്കും. പല ദേശക്കാര്‍, ഭാഷക്കാര്‍...

ആഘോഷങ്ങളും ആചാരങ്ങളുമൊക്കെയും മറ്റെല്ലാം മറന്നുള്ള ഈ ഇഴയടുപ്പം തീര്‍ക്കാനാണ്, അതിനാകണം. സ്വയം നിര്‍വൃതികൊള്ളുന്നതിനൊപ്പം മറ്റുള്ളവരെകൂടി അത് അനുഭവിപ്പിക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ എല്ലാം വ്യര്‍ഥം.

തയാറാക്കിയത്:  അസ്സലാം. പി

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.