സ്കൂള്‍, കോളജ് പരിസരങ്ങളില്‍ ലഹരി വ്യാപനം  തടയുകയെന്നത് മുഖ്യ  ദൗത്യം –ഋഷിരാജ് സിങ്

കോഴിക്കോട്: സ്കൂള്‍, കോളജ് പരിസരങ്ങളില്‍ ലഹരി വ്യാപനം തടയുകയെന്നത് എക്സൈസ് വകുപ്പിന്‍െറ മുഖ്യ ദൗത്യമാണെന്ന് ഋഷിരാജ് സിങ്. കോഴിക്കോട് കലക്ടറേറ്റില്‍ ഉന്നത എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിനത്തെിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ലഹരി വിതരണം ചെയ്യുന്ന ഇടനിലക്കാരെ  പിടികൂടും. സ്കൂളുകളിലും കോളജുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. അതിന്‍െറ ഭാഗമായാണ് വിവിധ സ്കൂളുകള്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ബാറുകളും ക്ളബുകളും ഹോട്ടലുകളും അവര്‍ക്ക് കിട്ടിയ ലൈസന്‍സിനനുസരിച്ച് പ്രവര്‍ത്തിക്കണം,  അല്ലാത്തപക്ഷം കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില സ്ഥാപനങ്ങള്‍ അനുവദിച്ചതിലും കൂടുതല്‍ സമയത്ത് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പിരിറ്റ് കടത്തിനെതിരെ ശക്തമായ നടപടിയെടുക്കും.  

വിമുകത ഭടന്മാരുടെ സര്‍വിസ് ക്വോട്ട മദ്യം വില്‍ക്കുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് വകുപ്പിലെ ഒഴിവുകളിലേക്ക് നിയമനങ്ങള്‍ സാധാരണഗതിയില്‍ നടക്കുന്നുണ്ട്. 700ഓളം പേര്‍ പരിശീലനത്തിലാണെന്നും നിലവില്‍ എക്സൈസ് വകുപ്പില്‍ 5000ത്തിലധികം പേരുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.