യൂത്ത്​ കോൺഗ്രസ്​ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: തലശ്ശേരി കുട്ടിമാക്കൂലിൽ ദലിത് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ  മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസിെൻറ നേതൃത്വത്തിൽ ഉച്ചക്ക് 12 മണിയോടെ മ്യൂസിയം പരിസരത്തു നിന്നാണ് പ്രതിഷേധ മാർച്ച് തുടങ്ങിയത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപം പ്രകടനം പൊലീസ് തടഞ്ഞെങ്കിലും ബാരിക്കേഡ് തകർത്ത പ്രവർത്തകർ കല്ലേറ് നടത്തി. തുടർന്ന് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.