മലപ്പുറം ജില്ലയില്‍ നാല് ഡിഫ്തീരിയ കേസുകള്‍ കൂടി

മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയയാണെന്ന് (തൊണ്ടമുള്ള്) സംശയിക്കുന്ന നാല് കേസുകള്‍ കൂടി ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതായി ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ഇരിമ്പിളിയം, ചെറുകാവ്, പുളിക്കല്‍ പഞ്ചായത്തുകളിലും തിരൂര്‍ പയ്യനങ്ങാടിയിലുമാണ് പൂര്‍ണമായി കുത്തിവെപ്പെടുക്കാത്ത നാല് കുട്ടികളില്‍ ഡിഫ്തീരിയ ബാധയുള്ളതായി സംശയിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുകാവ് ഗ്രാമപഞ്ചായത്തിലെ 13 വയസ്സുകാരനും പുളിക്കല്‍ പഞ്ചായത്തിലെ 12 വയസ്സുകാരനും ഇരിമ്പിളിയത്തെ 13കാരനുമാണ് തിരൂര്‍ പയ്യനങ്ങാടിക്കടുത്തെ 10 വയസ്സുകാരിയുമാണ് ചികിത്സയിലുള്ളത്. ചെറുകാവ്, പുളിക്കല്‍ എന്നിവിടങ്ങളിലുള്ളവരെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമായാല്‍ മാത്രമേ രോഗം സ്ഥീരികരിക്കാനാകൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.