കോഴിക്കോട്: നിരവധി തട്ടിപ്പുകേസുകളിലെ പ്രതി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ രക്ഷപ്പെട്ട സംഭവത്തില്‍ എ.ആര്‍ ക്യാമ്പിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴക്കാരന്‍ അബ്ദുല്‍ സലാമാണ് കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ രക്ഷപ്പെട്ടത്. അകമ്പടി പോയ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരായ കളന്‍തോട് സ്വദേശി രൂപേഷ്, പെരുവയല്‍ സ്വദേശി സുരേഷ് എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹറ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ആറ് മാസത്തേക്കാണ് സസ്പെന്‍ഷന്‍.
കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡ് തടവുകാരനായിരുന്നു. ആലുവ സ്റ്റേഷന്‍ വിട്ടശേഷം, ട്രെയിനില്‍നിന്ന് ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഗള്‍ഫിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയാണ് അബ്ദുല്‍ സലാം.
കൊച്ചിയിലും മലപ്പുറത്ത് മഞ്ചേരിയിലും വണ്ടൂരിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. വ്യാജ ഡോക്ടര്‍ ചമഞ്ഞ് ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കിയാണ് നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.