തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ എട്ടുപേരെ കൂടി എതിര്‍കക്ഷികളാക്കി. മന്ത്രിക്കെതിരെ പരാതി നല്‍കിയ മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളത്തിന്‍െറ ആവശ്യം പരിഗണിച്ച് വേദി വൈസ് പ്രസിഡന്‍റ് രതീഷ് ചുള്ളിക്കാട്, എം.ജെ.റോയ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സി.ടി.ജോഫി, സി.ജെ. വിന്‍സെന്‍റ്, ബാബു പാണ്ടിയത്ത്, ജിപ്സണ്‍ ഫ്രാന്‍സിസ്, കെ.ബി. മുഹമ്മദ്, പി.ജെ. സെബാസ്റ്റ്യന്‍ എന്നിവരെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി എതിര്‍കക്ഷികളാക്കിയത്. വാദം എട്ടിന് തുടരും.
മുഖ്യമന്ത്രിക്ക് അയച്ചെന്ന് പറയുന്ന കത്ത് തന്‍േറതല്ളെന്നും വ്യാജ പരാതികള്‍ തയാറാക്കുന്ന ജോര്‍ജ് വട്ടുകുളത്തിന്‍െറ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ഹരജിക്കാരനായ കോണ്‍ഗ്രസ് നേതാവ് പി.എ. ശേഖരന്‍ വാദിച്ചു. മാധ്യമ പ്രതിനിധികളെ സാക്ഷികളാക്കി വിസ്തരിക്കണമെന്നും ശേഖരന്‍ ആവശ്യപ്പെട്ടു. ശമ്പളം പറ്റുന്ന വിധത്തില്‍ താന്‍ മന്ത്രിയുടെ പി.എ ആയി പ്രവര്‍ത്തിക്കുകയോ മറ്റ് ഒൗദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുകയോ ചെയ്തിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ശേഖരനെ നുണപരിശോധനക്ക് വിധേയനാക്കണമെന്നും മുഖ്യമന്ത്രിക്കെഴുതിയ കത്ത് ശേഖരന്‍േറതെന്ന് തെളിയിക്കാന്‍ കൈയെഴുത്ത് വിദഗ്ധനെ അനുവദിക്കണമെന്നും ജോര്‍ജ് വട്ടുകുളം ആവശ്യപ്പെട്ടു.
കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, മന്ത്രിയുടെ പി.എ.ആയിരുന്ന കോണ്‍ഗ്രസ് നേതാവ് പി.എ.ശേഖരന്‍ തുടങ്ങി എട്ടുപേര്‍ക്കെതിരെയാണ് ജോര്‍ജ് വട്ടുകുളം പരാതി നല്‍കിയത്. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട കോടതി ഏപ്രില്‍ നാലിന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ശേഖരന്‍ കോടതിയെ സമീപിച്ചത്.
കണ്‍സ്യൂമര്‍ ഫെഡ് കര്‍ണാടകയില്‍ നിന്ന് വിദേശമദ്യം വാങ്ങുമ്പോള്‍ കോഴയായി അഞ്ചുകോടി കൊടുത്തെന്നും ആദ്യ ഗഡുവായ രണ്ടുകോടി യു.ഡി.എഫ് തൃശൂര്‍ ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരിയുടെ വീട്ടില്‍വെച്ച് നല്‍കുന്നത് പി.എ. ശേഖരന്‍ കണ്ടെന്നും അവകാശപ്പെടുന്ന കത്താണ് ജോര്‍ജ് വട്ടുകുളം ഹരജിയോടൊപ്പം സമര്‍പ്പിച്ചത്. കണ്‍സ്യൂമര്‍ ഫെഡ് വാഹനങ്ങളുടെ ബോഡി നിര്‍മാണത്തിന് വ്യാജ ബില്‍ തയാറാക്കിയെന്ന ആരോപണവും ശേഖരന്‍ നിഷേധിച്ചു. ശേഖരനു വേണ്ടി അഡ്വ. സി.ആര്‍. ജെയ്സന്‍ ഹാജരായി.
അതേസമയം, മന്ത്രിയുടെ പ്രതിനിധി പി.എ. ശേഖരന്‍ കുഴപ്പക്കാരനാണെന്ന് കാണിച്ച് അന്നത്തെ കലക്ടര്‍ എഴുതിയ കുറിപ്പ് ചൊവ്വാഴ്ച ജോര്‍ജ് വട്ടുകുളം കോടതിയില്‍ ഹാജരാക്കി. ഇദ്ദേഹത്തിന് വേണ്ടി അഡ്വ.കെ.ഡി. ബാബു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.