തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധുസൂര്യകുമാറിനെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ബി.എം.എസ് ജില്ലാ ജോയന്‍റ് സെക്രട്ടറി കരിക്കകം ക്ഷേത്രത്തിനുസമീപം ടി.സി 79/ 1789 സായികമലില്‍ ഗോവിന്ദ് ആര്‍. തമ്പിയാണ് (40) പിടിയിലായത്.
ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ശനിയാഴ്ച സൈബര്‍സെല്‍ വിവരം കൈമാറിയതിനെതുടര്‍ന്ന് കന്‍േറാണ്‍മെന്‍റ് എസ്.ഐ ശിവകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് ഗോവിന്ദിന്‍െറ വീട്ടിലത്തെിയിരുന്നു. അപ്പോള്‍ വീട്ടിലില്ലാതിരുന്നഗോവിന്ദ്, പൊലീസ് നല്‍കിയ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കൊപ്പം ഞായറാഴ്ച സ്റ്റേഷനിലത്തെി. എന്നാല്‍, ഗോവിന്ദിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് 20ഓളം പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ പ്രകടനവുമായി എത്തുകയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്റ്റേഷനിലത്തെിയ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ഇതോടെ പൊലീസ് ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.