തിരുവനന്തപുരം: സ്വകാര്യ െഎ.ടി കമ്പനിക്കായി എറണാകുളം, തൃശൂർ ജില്ലകളിൽ 127 ഏക്കർ നെൽവയൽ നികത്താനുള്ള വിവാദ ഉത്തരവ് റദ്ദാക്കി. കോൺഗ്രസിൽ നിന്നുതന്നെയുള്ള ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചത്. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരനും കോൺഗ്രസ് എം.എൽ.എമാരായ ടി.എൻ. പ്രതാപനും വി.ഡി. സതീശനും രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായത്.
മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് വിവാദ സന്യാസി സന്തോഷ് മാധവൻ ഉൾപ്പെട്ട കമ്പനിക്ക് നൽകിയത്. ഭൂപരിധി നിയമത്തിൽ ഇളവ് നൽകിയാണ് ഉത്തരവിറക്കിയത്. സ്വകാര്യമേഖലയിൽ ഐ.ടി പാർക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എറണാകുളം വടക്കൻ പറവൂരിൽ 95.44 ഏക്കറും തൃശൂർ കൊടുങ്ങല്ലൂരിൽ 32.41ഏക്കറും ഭൂമി അനുവദിച്ച് റവന്യൂ വകുപ്പ് ഈ മാസം രണ്ടിന് ഉത്തരവിറക്കിയത്. സ്വാമി സന്തോഷ് മാധവനും സംഘവും വിവിധ വ്യക്തികളിൽനിന്ന് ആദർശ് പ്രൈം പ്രോജക്ട് ലിമിറ്റഡ് എന്ന സ്ഥാപനത്തിെൻറ പേരിലാണ് നെൽവയൽ വാങ്ങിയത്. ഇതിന്റെ പേരുമാറ്റിയാണ് ആർ.എം.ഇസെഡ് എക്കോവേൾഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കിയത്. ഭൂമി പോക്കുവരവിന് കമ്പനി അപേക്ഷ നൽകിയപ്പോൾ തന്നെ റവന്യൂ വകുപ്പ് എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.