തിരുവനന്തപുരം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യത്തിന്‍െയും ലോഗോയുടെയും പ്രകാശനം മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നിര്‍വഹിച്ചു. ‘വഴിമുട്ടിയ കേരളം, വഴികാട്ടാന്‍ ബി.ജെ.പി’ എന്നാണ് മുദ്രാവാക്യം. ഇരുമുന്നണിയും വികസനം വഴിമുട്ടിച്ച കേരളത്തില്‍ മൂന്നാം മുന്നണി ഉയര്‍ന്നുവരുകയാണെന്ന് രാജഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ചിലയിടങ്ങളില്‍ രഹസ്യധാരണയിലത്തെിയെന്നും ഇതിനെതിരെ അണികള്‍ പരസ്യമായി രംഗത്തിറങ്ങുകയാണെന്നും മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും ഇതുവരെയുള്ള ഭരണമുരടിപ്പിന് ജനങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി ശ്രീശാന്ത്, ജെ.ആര്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ്, വി.വി. രാജേഷ്, രാജസേനന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.