കൊച്ചി: മസില്‍ പവര്‍ ഉപയോഗിച്ച് വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ നടപടി പ്രോത്സാഹിപ്പിക്കാനാവില്ളെന്ന് ഹൈകോടതി. കായികബലം പ്രയോഗിച്ച് വായ്പ കുടിശ്ശിക തിരികെ പിടിക്കാനുള്ള ശ്രമത്തിലൂടെ നിയമരാഹിത്യമാണ് നടപ്പാവുന്നതെന്നും നിയമപരമായ മാര്‍ഗത്തിലൂടെയല്ലാതെ വായ്പ പിടിച്ചെടുക്കാനുള്ള നടപടി പാടില്ളെന്നും ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍ വ്യക്തമാക്കി. കുടിശ്ശിക തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചുമതലപ്പെടുത്തിയ കോഴിക്കോട്ടെ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി നല്‍കിയ ഹരജി പരിഗണിക്കവെയാണ് സിംഗ്ള്‍ ബെഞ്ചിന്‍െറ നിരീക്ഷണം. ഇടപാടില്‍ തങ്ങള്‍ക്ക് നല്‍കാമെന്നേറ്റ അഞ്ചുശതമാനം കമീഷന്‍ നല്‍കിയില്ളെന്ന് ആരോപിക്കുന്ന ഹരജിയാണ് കോടതിയുടെ പരിഗണനക്കത്തെിയത്.
റിട്ട. അസി. കമീഷണര്‍ മാനേജിങ് പാര്‍ട്ണറായ കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സിയെയാണ് 10 ലക്ഷം വായ്പ എടുത്ത വ്യക്തിയില്‍നിന്ന് കുടിശ്ശിക ഇനത്തില്‍ 16 ലക്ഷം തിരികെ പിടിക്കാന്‍ എസ്.ബി.ഐ ചുമതലപ്പെടുത്തിയത്. പിരിച്ചെടുക്കുന്ന തുകക്ക് അഞ്ചുശതമാനം കമീഷന്‍ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, വായ്പയെടുത്തയാള്‍ ഏഴുലക്ഷം സ്വയം തിരിച്ചടച്ചെന്നും ബാക്കി തുക ഏജന്‍സിയുടെ ശ്രമഫലമായി തിരികെ പിടിച്ചിട്ടും ബാങ്ക് പണം നല്‍കിയില്ളെന്നും ചൂണ്ടിക്കാട്ടി ഏജന്‍സി മുന്‍സിഫ് കോടതിയെ സമീപിച്ചു. മുന്‍സിഫ് കോടതി ഏജന്‍സിക്കുള്ള കമീഷന്‍ തുകയായ 72,050 രൂപ നല്‍കണമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ ബാങ്ക് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. ഏജന്‍സിയെ ചുമതലപ്പെടുത്തിയ അതേ ദിവസംതന്നെ വായ്പയെടുത്തയാള്‍ പണം സ്വമേധയാ തിരിച്ചടച്ചെന്നും അതിനാല്‍ കമീഷന്‍ നല്‍കാനാവില്ളെന്നും ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ സെഷന്‍സ് കോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സി ഹൈകോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച ഹൈകോടതി ബാങ്കും ഏജന്‍സിയും തമ്മിലെ കരാര്‍ ലംഘിക്കപ്പെട്ടതായി കണ്ടത്തെി. വായ്പ കുടിശ്ശിക പിരിച്ചെടുക്കാന്‍ ബാങ്ക് ഹരജിക്കാരെ ചുമതലപ്പെടുത്തിയത് നിയമപരമായിട്ടല്ലാത്തതിനാല്‍ പൊതുനയത്തിന്‍െറ ലംഘനമുണ്ടായിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. പൊതുനയം എന്നതിന് പ്രത്യേക നിര്‍വചനങ്ങളില്ളെങ്കിലും അനീതി, സ്വാതന്ത്ര്യം ഹനിക്കല്‍, നിയമലംഘനം, നിയമപരമായ അവകാശം തടഞ്ഞുവെക്കല്‍ തുടങ്ങിയവ അതിന്‍െറ പരിധിയില്‍ വരുമെന്ന് കോടതി വിലയിരുത്തി.ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം രൂപപ്പെടുത്തുന്നതിന് വിധിയുടെ പകര്‍പ്പ് റിസര്‍വ് ബാങ്കിന് കൈമാറാനും കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.