പെരുമ്പാവൂർ: കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി താവർ ചന്ദ് ഗഹ്ലോട്ട്, ദേശീയ വനിതാ കമീഷൻ അധ്യക്ഷ ലളിതാ കുമാരമംഗലം, പട്ടികജാതി കമീഷൻ ചെയർമാൻ പി.എൽ പുനിയ തുടങ്ങിയവർ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദർശിച്ചു. വിഷയം നാളെ രാജ്യസഭയിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കേസിലെ പൊലീസിൻെറ അന്വേഷണം തൃപ്തികരമല്ലെന്ന് ലളിതാ കുമാരമംഗലം പറഞ്ഞു. രാജ്യത്തെ നടുക്കിയ സംഭവമാണിത്. ഇതിൽ രാഷ്ട്രീയം കലത്തരുത്. പൊലീസ് അനാസ്ഥ ഡി.ജി.പിയെ അറിയിക്കുമെന്നും അവർ പറഞ്ഞു.
രാവിലെ 8.15ഒാടെ പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തിയാണ് പി.എൽ പുനിയ രാജേശ്വരിയെ സന്ദർശിച്ചത്. ദ്വിഭാഷിയുടെ സഹായത്താൽ പട്ടികജാതി കമീഷൻ ചെയർമാൻ രാജേശ്വരിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.ജിഷയുടെ മാതാവിന് ആവശ്യമായ സംരക്ഷണം നൽകാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പുനിയ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പുനിയ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.