ജിഷയുടെ അമ്മക്ക് വിശ്രമം അനിവാര്യം: സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് ആശുപത്രി സൂപ്രണ്ട്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ കാണാനെത്തുന്ന സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുമ.  ജിഷയുടെ അമ്മക്ക് വിശ്രമം അനിവാര്യമാണെന്ന് അവർ വ്യക്തമാക്കി. രാജേശ്വരിക്ക് മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ അവരെ ബുദ്ധിമുട്ടിക്കരുതെന്നും വിശ്രമം അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ നിർദേശിച്ചു.

ജിഷയുടെ മരണവാര്‍ത്ത അറിഞ്ഞശേഷം വി.ഐ.പികളടക്കം നിരവധി പേരാണ് അവരെ കാണാന്‍ ആശുപത്രിയിലെത്തുന്നത്. സാമൂഹികപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും രാഷ്ട്ട്രീയക്കാരും ഉള്‍പ്പെടെയുള്ളവരുടെ എണ്ണം ദിനംതോറും വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ്  ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയത്. സഹതാപവും സ്‌നേഹവും കൊണ്ടാണ് അധികം സന്ദര്‍ശകര്‍ വരുന്നതെന്നും ഇത് അവരുടെ ആരോഗ്യ- മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.