കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ കാണാന്‍ ആശുപത്രിയിലെത്തുന്നവരില്‍ പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യം. ഫോട്ടോഗ്രഫറെയോ വിഡിയോഗ്രാഫറെയോ കൂട്ടിയാണ് മിക്കവരും ആശുപത്രിയില്‍ എത്തുന്നത്. മറ്റുചിലര്‍ തര്‍ക്കത്തിനും സമൂഹമാധ്യമങ്ങളിലെ കുറ്റപ്പെടുത്തലുകള്‍ക്കുമായി നില്‍ക്കുന്നു. പത്തുദിവസത്തേക്ക് ഈ ആവേശം ഉണ്ടാകും. അതുകഴിഞ്ഞാല്‍ ഈ ബഹളമുണ്ടാക്കുന്നവരാരും ആ അമ്മയേയും കുടുംബത്തേയും തിരിഞ്ഞുനോക്കാത്ത അവസ്ഥയാകും ഉണ്ടാകുക. ഫേസ്ബുക്കിലൂടെയായിരുന്നു കലക്ടറുടെ വിമർശം.
കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് ഏറ്റവർക്കായി എറണാകുളം ജില്ലാ കലക്ടറും ജിഷയുടെ അമ്മ രാജേശ്വരിയും
ചേർന്ന് ആരംഭിച്ച ജോയിന്റ് അക്കൗണ്ട് ഉപയോഗപ്പെടുത്തണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.
അക്കൗണ്ട് നമ്പർ: 35748602803
പേര്: The District Collector, Ernakulam &Mrs.K.K.Rajeswari
ഐഎഫ്എസ്‌സി: SBIN0008661
മോഡ് ഓഫ് ഓപ്പറേഷൻ: ജോയിന്റ് ഓപ്പറേഷൻ
ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പെരുമ്പാവൂർ
രാജേശ്വരിയെ കാണാനെത്തുന്ന സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുമ അറിയിച്ചിരുന്നു. ജിഷയുടെ അമ്മക്ക് വിശ്രമം അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. രാജേശ്വരിക്ക് മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ അവരെ ബുദ്ധിമുട്ടിക്കരുതെന്നും വിശ്രമം അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.