കൊച്ചി: ജിഷ വധക്കേസിലെ യഥാര്‍ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരിലെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിവിധ സംഘടകളുടെ പ്രതിഷേധ പ്രകടനം. എല്‍.ഡി.എഫിന്‍റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പി. രാജീവ് ഉദ്ഘാടനം ചെയ്തു. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്നും പൊലീസിനെ കെട്ടിയിട്ട് യു.ഡി.എഫ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിഷയം വഴി തിരിച്ചുവിടാനും പ്രതികളെ രക്ഷിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതുവരെ നാളെ മുതല്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ തുടര്‍ച്ചയായ സത്യഗ്രഹ സമരം ആരംഭിക്കാനും എല്‍.ഡി.എഫ് തീരുമാനിച്ചു. സത്യഗ്രഹം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആനി രാജ, സാജു പോള്‍ എം.എല്‍.എ, കെ. ചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ജിഷയുടെ അമ്മ തന്നെ കള്ളനെന്ന് വിളിച്ചത് സ്വന്തം അമ്മ വിളിച്ചത് പോലെയാണ് താന്‍ കരുതുന്നതെന്നും തനിക്കു നേരെയുള്ള ആരോപണങ്ങള്‍ ശരിയല്ളെന്നും പറഞ്ഞ മണ്ഡലം എം.എല്‍.എ സാജുപോള്‍ ജിഷയുടെ കുടുംബത്തിന്‍റെ പല കാര്യങ്ങളും താന്‍ അറിഞ്ഞിരുന്നില്ളെന്നും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.