ജിഷ വധം: മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത് പോലീസുകാരെ- കോടിയേരി

വണ്ടിപ്പെരിയാർ: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കൊലയാളികളെന്ന രീതിയില്‍ പോലീസ്‌ മാധ്യമങ്ങൾക്ക് മുന്നിൽ തുണികൊണ്ട്‌ മുഖംമറച്ച്‌ പ്രദർശിപ്പിച്ചത് പോലീസുകാരെ തന്നെയെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.  പ്രതികളെ പിടികൂടിയെന്ന രീതിയില്‍ പോലീസ്‌ നാടകം കളിയ്‌ക്കുകയാണെന്ന് ദേശാഭിമാനി ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ നടന്ന സംഭവം സര്‍ക്കാരിനെ ബാധിക്കാതിരിക്കാനാണ്‌ ഇങ്ങനെ ചെയ്തതെന്നും കോടിയേരി ആരോപിച്ചു.

ഇത്രയും ദിവസമായിട്ടും പൊലീസ് രേഖാചിത്രം വരച്ച് നടക്കുകയാണെങ്കിൽ ഐ.പി.എസുകാർക്ക് പകരം ആർട്ടിസ്റ്റ് നമ്പൂതിരിയെ അന്വേഷണം ഏൽപിച്ചു കൂടെയെന്നും കോടിയേരി പരിഹസിച്ചു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.