പതിനാറിന ് പൊതുജനം ബി.ഡി.ജെ.എസിന്‍െറ കലമുടച്ച് ബലിയിടും –ആര്‍. ബാലകൃഷ്ണപിള്ള

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 16ന് ബി.ഡി.ജെ.എസിന്‍െറ കുടമുടച്ച് പൊതുജനം ബലിയിടുമെന്ന് മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള . കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സീറ്റുനേടാമെന്നത് വെള്ളാപ്പള്ളി നടേശന്‍െറ മോഹം മാത്രമാണ്. ജാതി പറഞ്ഞും വര്‍ഗീയത മുഖമുദ്രയാക്കിയും വോട്ടുപിടിക്കുന്ന ബി.ജെ.പിയോടൊപ്പമാണ് ‘ഒരു ജാതി ഒരു മതം ഒരു ദൈവമെന്ന’ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച ശ്രീനാരായണഗുരുവിന്‍െറ പിന്‍ഗാമികള്‍ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വരാതിരിക്കാന്‍ ബി.ജെ.പിയുമായി കോണ്‍ഗ്രസ് ധാരണയുണ്ടാക്കുന്നു.  ഇവിടെ വര്‍ഗീയതയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടിയത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും ചേര്‍ന്നാണ്. സംസ്ഥാനത്ത് മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്ന് പറയുന്നവര്‍ സ്ഥിരബുദ്ധിയില്ലാത്തവരാണെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അരുവിക്കര മോഡല്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനാണ് യു.ഡി.എഫ് ശ്രമം. വെള്ളാപ്പള്ളിയുമായും അദാനിയുമായും യു.ഡി.എഫ് പാലമുണ്ടാക്കുന്നു. പത്തനാപുരത്ത് കെ.ബി. ഗണേഷ്കുമാര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മണ്ഡലത്തിന്‍െറ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് പോലുമറിയാത്തവരാണ് ഗണേഷ്കുമാറിന്‍െറ എതിരാളികളെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. യു.ഡി.എഫിന്‍െറ അഴിമതിക്കെതിരായ ജനവികാരമായിരിക്കും തെരഞ്ഞെടുപ്പില്‍ പ്രധാനമായും പ്രതിഫലിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.