മോദി രാജ്യത്തെ ഭിന്നിപ്പിക്കുന്നു –താരിഖ് അന്‍വര്‍

കോഴിക്കോട്: ജാതിയുടെയും മതത്തിന്‍െറയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നതെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എം.പി. ടാഗോര്‍ ഹാളില്‍ എന്‍.സി.പി സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വമാണ് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതരത്തിലാണ് മുന്‍ഗാമികള്‍ ഭരണഘടനക്ക് രൂപം നല്‍കിയത്.
എന്നാല്‍, ഒരു മതത്തിനുമാത്രം പ്രാമുഖ്യം നല്‍കുകയാണ് മോദി. മതേതരത്വത്തിലൂടെ മാത്രമേ ഇന്ത്യയെ ശക്തിപ്പെടുത്താന്‍ കഴിയൂ. രാജ്യമനസ്സിനെ ശിഥിലമാക്കിയതിന് പുറമെ, യുവാക്കള്‍ക്കും കര്‍ഷകക്കും നല്‍കിയ വാഗ്ദാനങ്ങളും മോദി പാലിച്ചില്ല.
യുവാക്കള്‍ക്ക് രണ്ടു കോടി തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നായിരുന്നു വാഗ്ദാനം. കാര്‍ഷികവിളകള്‍ക്ക് ഇരട്ടി വില ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചതും വിഴുങ്ങി. നല്ല ദിനങ്ങള്‍ക്കായി രണ്ടര വര്‍ഷത്തിനുശേഷവും ജനം കാത്തിരിക്കുകയാണ്. വര്‍ഗീയതക്കെതിരായ നിലപാടില്‍ കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ കോളജുകളില്‍ എത്ര വാങ്ങിയാലും കുഴപ്പമില്ല, പക്ഷേ, പരിയാരം കോളജില്‍ ഫീസ് കുറക്കണമെന്ന നിലയിലാണ് യു.ഡി.എഫിന്‍െറ സ്വാശ്രയ സമരമെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ അധ്യക്ഷതവഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി  ടി.പി. പീതാംബരന്‍ മാസ്റ്റര്‍, ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ്, മുഹമ്മദ് ഫൈസല്‍ എം.പി, എന്‍.സി.പി ലക്ഷദ്വീപ് പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ്് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് നന്ദി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.