കോട്ടയം: മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്‍െറ സ്നേഹസമ്മാനമായി ‘അമ്മവീട്’ തുറന്നു. ഉപേക്ഷിക്കപ്പെടുന്നവരും ഭിന്നശേഷിയുള്ളവരുമായ മുതിര്‍ന്ന വനിതകളുടെ ആയുഷ്കാല സംരക്ഷണത്തിനായാണ് അമ്മയുടെ ഓര്‍മയില്‍ വീട് സമര്‍പ്പിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ വകയായി കറുകച്ചാല്‍ നെടുംകുന്നത് പ്രവര്‍ത്തിക്കുന്ന മദര്‍ തെരേസ ഹോമിന്‍െറ ആഭിമുഖ്യത്തിലാണ് അമ്മവീട് ഒരുക്കുന്നത്.
ഞായറാഴ്ച മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങുകള്‍ക്കുശേഷമാണ് നെടുംകുന്നത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടം ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥാപക ഡയറക്ടര്‍ ഡോ. ആന്‍റണി മണ്ണാര്‍ക്കുളം, നെടുംകുന്നം ഫെറോന വികാരി ഫാ. ഡോ. ജോസഫ് പുതുപ്പറമ്പില്‍, സിസ്റ്റര്‍ ജോവാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.