വിശുദ്ധപദവി നാമകരണം: പ്രാര്‍ഥനയില്‍ മുഴുകി കേരളവും

തിരുവനന്തപുരം: മദര്‍ തെരേസയുടെ വിശുദ്ധപദവി നാമകരണത്തില്‍ പ്രാര്‍ഥനയോടെ കേരളവും. തിരുവനന്തപുരം മേലാരിയോട് വാഴ്ത്തപ്പെട്ട മദര്‍ തെരേസ ദേവാലയത്തില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ഥനാചടങ്ങുകളും നടന്നു. നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ. വിന്‍സെന്‍റ് സാമുവല്‍, ഇടവക വികാരി ഫാ. എ.ജി. ജോര്‍ജ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഞായറാഴ്ച നടന്ന പ്രാര്‍ഥനകളില്‍ ദേവാലയത്തിന്‍റ പുതുനാമകരണവും നടന്നു. ദിവ്യകാരുണ്യ ആരാധനയില്‍ ആയിരങ്ങളത്തെി. വത്തിക്കാനിലെ ചടങ്ങുകള്‍ തത്സമയം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

പുതിയ ദേവാലയത്തില്‍ കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി ഹൗസില്‍ നിന്ന് മദറിന്‍െറ തിരുശേഷിപ് കൊണ്ടുവന്നിരുന്നു. കണ്ണമ്മൂല മദര്‍ തെരേസ ദേവാലയത്തില്‍ ഇടവക തിരുനാളിന് ഞായറാഴ്ച കൊടിയേറി. 11ന് രാത്രി ഏഴിനുള്ള പ്രദക്ഷിണത്തോടെ തിരുനാള്‍ സമാപിക്കും. എല്ലാദിവസങ്ങളിലും വൈകീട്ട് 5.30ന് വിശുദ്ധ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും വചനസന്ദേശവും നടക്കും. ‘മദര്‍ തെരേസ വര്‍ഷാചരണം’ എന്ന പേരില്‍ ഒരുവര്‍ഷം നീണ്ട ജീവകാരുണ്യ ആത്മീയ നവീകരണ പ്രവര്‍ത്തന പരിപാടികളാണ് കണ്ണമ്മൂല പള്ളിയില്‍ ക്രമീകരിച്ചിരുന്നത്.

വത്തിക്കാനിലെ നാമകരണ ചടങ്ങില്‍ ഇടവകയെ പ്രതിനിധീകരിച്ച് മുന്‍ കൈക്കാരന്‍ ജോണ്‍ കെ. ചാണ്ടി കുരിശുംമൂട്ടില്‍ പങ്കെടുത്തിരുന്നു. പി.എം.ജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ കൃതജ്ഞതാബലി നടന്നു. ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാള്‍ ഡോ. മാണി പുതിയിടം മുഖ്യകാര്‍മികനായി. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലെ ബലിയര്‍പ്പണത്തിന് വികാരി ജയിംസ് പാറവിള കോര്‍ എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കൊച്ചുതുറ സെന്‍റ്ആന്‍റണീസ് പള്ളിയില്‍ നടന്ന കൃതജ്ഞതാ ബലിക്ക് ആര്‍ച്ച് ബിഷപ് ഡോ.എം. സൂസൈപാക്യം മുഖ്യകാര്‍മികനായി. അഞ്ചിന് പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിലും ആര്‍ച് ബിഷപ് ഡോ. സൂസൈപാക്യത്തിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക ബലിയര്‍പ്പണമുണ്ടാകും. പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ കൃതജ്ഞതാബലിക്ക് റെക്ടര്‍ ഫാ. ജോസ് ചരുവില്‍ മുഖ്യകാര്‍
മികനായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.