മുഖ്യമന്ത്രിയും മന്ത്രിമാരും സാമുദായികവിഭാഗീയതക്ക് ബോധപൂര്‍വം ശ്രമിക്കുന്നെന്ന് യു.ഡി.എഫ്

തിരുവനന്തപുരം:  മുഖ്യമന്ത്രിയും മന്ത്രിമാരും സാമുദായികവിഭാഗീയതക്ക് ബോധപൂര്‍വം ശ്രമിക്കുന്നെന്ന് യു.ഡി.എഫ്. പ്രസ്താവനകളിലൂടെ സാമുദായികവിഭാഗീയതക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നത്. ന്യൂനപക്ഷ-ഭൂരിപക്ഷ ചേരിതിരിവ് സൃഷ്ടിച്ച്  രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്. പൂക്കളമിടല്‍, നിലവിളക്ക് കൊളുത്തല്‍, ശബരിമലയിലെ സ്ത്രീപ്രവേശം തുടങ്ങിയവ വിവാദമാക്കി ഒരുവിഭാഗം വിശ്വാസികളെ വേദനിപ്പിച്ച് സാമുദായികസ്പര്‍ധയുണ്ടാക്കി വര്‍ഗീയമുതലെടുപ്പിന് ബോധപൂര്‍വശ്രമമാണ് ഭരണകര്‍ത്താക്കള്‍ നടത്തിയത്.

ആര്‍.എസ്.എസ്, ബി.ജെ.പി സംഘടനകളുമായി ഏറ്റുമുട്ടാന്‍ ബോധപൂര്‍വം സി.പി.എം ശ്രമിക്കുകയാണ്. അവരെ നേരിടാന്‍ യു.ഡി.എഫിന് സാധിക്കില്ളെന്നും മറിച്ച് ഇക്കാര്യത്തില്‍ തങ്ങള്‍ മാത്രമാണ് ഉള്ളതെന്നും സി.പി.എം പ്രചാരണം നടത്തുകയാണെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.