സ്വയം ആധാരം തയാറാക്കല്‍ സ്റ്റാമ്പ് ഡ്യൂട്ടി ചോര്‍ച്ച തടയുമെന്ന് രജിസ്ട്രേഷന്‍വകുപ്പ്

തിരുവനന്തപുരം: സ്വയം ആധാരം തയാറാക്കുന്നതുവഴി സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലെ ചോര്‍ച്ച തടയാന്‍ കഴിയുമെന്ന് രജിസ്ട്രേഷന്‍വകുപ്പ് വിലയിരുത്തല്‍. സ്വയം ആധാരമെഴുതുന്നതിന്  വസ്തുകൈമാറ്റം ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനവും സഹായവും നല്‍കണമെന്ന നിര്‍ദേശത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.
 വസ്തുകൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാരമെഴുത്തുകാര്‍ വന്‍തുക ഫീസ് വാങ്ങുന്നതായ പരാതികളെതുടര്‍ന്നാണ് സ്വയം ആധാരമെഴുതാന്‍ അനുവാദംനല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സുപ്രീംകോടതിയില്‍ പോലും നേരിട്ട് ഹാജരായി സ്വന്തം കേസ് വാദിക്കാന്‍ പൗരന് സ്വാതന്ത്ര്യമുള്ളപ്പോള്‍ സ്വന്തമായി ആധാരങ്ങള്‍ എഴുതുന്നതില്‍ തടസ്സമില്ളെന്ന വാദത്തെതുടര്‍ന്ന് 1982ല്‍ തമിഴ്നാട് ആധാരമെഴുത്ത് ചട്ടം ഭേദഗതി ചെയ്തിരുന്നു.

അയല്‍സംസ്ഥാനത്ത് സ്വയം ആധാരമെഴുതാമെന്ന നിയമത്തിന്‍െറ ചുവടുപിടിച്ചാണ് കേരളത്തിലും സ്വയം ആധാരം എഴുതുന്നതിന് നിയമം കൊണ്ടുവന്നത്. എന്നാല്‍, ഇതിനെതിരെ ആധാരമെഴുത്ത് സംഘടനകള്‍ വ്യാപകസമരം നടത്തുകയാണ്.
വസ്തുകൈമാറ്റം രജിസ്റ്റര്‍ചെയ്യുന്നതില്‍ യഥാര്‍ഥവില കാണിക്കാതെ ഇടപാടുകാര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പിന് സൗകര്യം ഒരുക്കുന്നത് ആധാരമെഴുത്തുകാരാണെന്നാണ് വകുപ്പിന്‍െറ കണ്ടത്തെല്‍. ഇത് ഒഴിവാക്കാനാണ് സ്വയം ആധാരമെഴുത്ത് പ്രോത്സാഹിപ്പിക്കാന്‍ വകുപ്പ് ശ്രമിക്കുന്നതത്രെ. ആധാരം തയാറാക്കുന്നതിന് മാതൃകാപ്രമാണങ്ങള്‍ വകുപ്പിന്‍െറ വെബ്സൈറ്റിലുണ്ട്. ഇതുപ്രകാരം തയാറാക്കി പകര്‍പ്പ് രജിസ്റ്ററിങ് ഉദ്യോഗസ്ഥരെ കാണിക്കുമ്പോള്‍ത്തന്നെ കൈമാറ്റം ചെയ്യുന്ന വസ്തുവിന്‍െറ യഥാര്‍ഥവില മനസ്സിലാക്കി അതിന്‍െറ അടിസ്ഥാനത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ചുനല്‍കാനാണ് നിര്‍ദേശം. മിക്ക കൈമാറ്റ രജിസ്ട്രേഷനും ന്യായവില അടിസ്ഥാനമാക്കിയാണ് സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗത്തിനും കൈമാറ്റം ചെയ്യുന്ന യഥാര്‍ഥവിലയുടെ പത്തിലൊന്നുപോലും വിലവരുന്നില്ളെന്നാണ് വകുപ്പിലെ ഉന്നതര്‍ പറയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.