കോഴിക്കോട്: സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ സമരങ്ങൾ അക്രമാസക്തമായി. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരികേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. തുടർന്ന് സെക്രട്ടറിയേറ്റ് ഗേറ്റിന് സമീപം പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിെൻറ പല ഭാഗങ്ങളിലും പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
സർക്കാറിെൻറ സ്വാശ്രയ നയത്തിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. സ്വാശ്രയ പ്രശ്നത്തിൽ യൂത്ത് കോൺഗ്രസ് നടത്തി വരുന്ന സമരം ഏഴാം ദിവസവും തുടരുകയാണ്.
യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ കോഴിക്കോട് .ഡി.ഇ ഒാഫിസിലേക്ക് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
സംസ്ഥാന സർക്കാരിെൻറ സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെയും വിദ്യാഭ്യാസ അരക്ഷിതാവസ്ഥക്കെതിരെയുമായിരുന്നു മാർച്ച്. 12 മണിക്ക് മാനാഞ്ചിറയിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറോളം പ്രവർത്തകർ പെങ്കടുത്തു. കൊല്ലത്ത് നടന്ന മാർച്ചിലും നേരിയ സംഘർഷമുണ്ടായി.
അതേസമയം, സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ചക്ക് തയാറാണെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.