തൃശൂര്‍: അനധികൃതമായി സ്വത്ത് സമ്പാദിച്ച മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ സര്‍വിസില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തയില്‍ ഹരജി. സൂരജിന്‍െറ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ഹരജി നല്‍കിയ മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളമാണ് ഉപഹരജിയായി ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോകായുക്തയുടെ അധികാരമുപയോഗിച്ച് നീക്കം ചെയ്യണമെന്നും വിജിലന്‍സ് കണ്ടത്തെിയ സ്വത്ത് സര്‍ക്കാറിലേക്ക് കണ്ടുകെട്ടണമെന്നുമാണ് ആവശ്യം. ഹരജി ഫയലില്‍ സ്വീകരിച്ച ലോകായുക്ത ഹരജിക്കാരന്‍െറ മൊഴിയെടുക്കാന്‍ നവംബര്‍ 22ലേക്ക് മാറ്റി. ലോകായുക്തയുടെ നിര്‍ദേശമനുസരിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് സൂരജിന് വരുമാനത്തെക്കാള്‍ മൂന്നിരട്ടിയിലധികം അനധികൃത സമ്പാദ്യമുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മുന്‍ ഒല്ലൂര്‍ എം.എല്‍.എ എം.പി. വിന്‍സെന്‍റും മുന്‍ എം.പി പീതാംബരക്കുറുപ്പും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അയച്ച നോട്ടീസ് കൈപ്പറ്റാതിരിക്കുകയും ഹാജരാവാതിരിക്കുകയും ചെയ്ത ഒന്നും രണ്ടും എതിര്‍കക്ഷികളായ ഷിബു ടി. ബാലന്‍, ജെയ്മല്‍ കുമാര്‍ എന്നിവര്‍ക്കെതിരെ മറ്റ് നടപടികളിലേക്ക് കടക്കാന്‍ ലോകായുക്ത നിര്‍ദേശം നല്‍കി.
നോട്ടീസ് സ്വീകരിക്കാത്ത സാഹചര്യത്തില്‍ പത്രപ്പരസ്യം നല്‍കി നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ ഉത്തരവിട്ടിരുന്നെങ്കിലും നടപടികളിലേക്ക് കടന്നിരുന്നില്ല. ചൊവ്വാഴ്ച തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ കേസിലെ പരാതിക്കാരന്‍ ഹാജരാവാതിരുന്നതിനാല്‍ മറ്റ് വശങ്ങളിലേക്ക് ലോകായുക്ത കടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.