കെ ഫോൺ പദ്ധതിക്ക് 417 കോടി ചെലവഴിച്ചു

കോഴിക്കോട് : കെ ഫോൺ പദ്ധതിക്കായി വിവധ ഇനങ്ങളിൽ 417 കോടി (417,01,08,306) ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനം 70 ശതമാനത്തോളം പൂർത്തിയായി. കെ.എസ്.ഇ.ബിക്ക് 1.94 കോടി നൽകി.

റെയൽവേക്കും മറ്റു വകുപ്പുകൾക്കും 7.26 കോടിയും ഭാരത് ഇലക്ട്രോണിക് ലിമറ്റഡിന് 1.28 കോടിയും നൽകി. ടി.സി.ഐ.എല്ലിന് 12.98 കോടിയും വിപണി വിലയിരുത്തലിനും ധനസമ്പാദന നിർദേശത്തിനുള്ള വിദഗ് ധോപദേശത്തിനായി 14.06 ലക്ഷവും ഭാരത് ഇലക്ടോണിക് ലിമിറ്റഡിന് കിഫ്ബി വഴി 2.65 കോടിയും നൽകി. 

Tags:    
News Summary - 417 crore was spent on the K phone project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.