കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽനിന്ന് രേഖകളില്ലാതെ പിടികൂടിയ പണം കണ്ടുകെട്ടാൻ സർക്കാർ അനുമതി. തുക സർക്കാറിലേക്ക് കണ്ടുകെട്ടാൻ വിജിലൻസിന് ആഭ്യന്തരവകുപ്പ് ഉത്തരവ് നൽകി.
47.35 ലക്ഷം രൂപയാണ് കണ്ടുകെട്ടുക. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി രമേശനെ നിയോഗിക്കുകയും ചെയ്തു. അനധികൃത സ്വത്ത് സമ്പാദനമെന്ന നിലക്കാണ് തുക കണ്ടുകെട്ടുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി.
പ്രസ്തുത തുക അനധികൃതമാണെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് പിടിച്ചെടുത്ത തുക കിട്ടണമെന്നാവശ്യപ്പെട്ട് ഷാജി വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ വിജിലൻസ് പ്രത്യേക ജഡ്ജി ടി. മധുസൂദനൻ തള്ളിയതിനു പിന്നാലെയാണ് സർക്കാർ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.