കോവിഡ്: അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിൻ കൂടി വേണം -ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനത്തിെൻറ പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് വാക്സിൻ കേന്ദ്രത്തിൽനിന്ന് അടിയന്തരമായി കിട്ടണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 5,80,880 ഡോസ് വാക്സിൻ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലഭിച്ച വാക്സിൻ പാഴാകുകയോ നഷ്ടപ്പെടുകയോ ചെയ്യാതെ തന്നെ നൽകാൻ സാധിച്ചു. വാക്സിൻ സീറോ വേസ്റ്റേജിെൻറ കാര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തെ അഭിനന്ദിച്ചതായും കെ.കെ. ശൈലജ പറഞ്ഞു.

ടെസ്റ്റുകളുടെ എണ്ണം വീണ്ടും വർധിപ്പിച്ചു. ഇന്നലെയും ഇന്നുമായി രണ്ടര ലക്ഷം ടെസ്റ്റ് നടത്തുകയാണ്. കേരള ജനസംഖ്യയിൽ ഇതുവരെ 11 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. കേസുകളുടെ എണ്ണം കൂടിയാൽ ഓക്സിജൻ ക്ഷാമം ഉണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - 50 lakh dose of covid vaccine is urgently needed says KK Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.