പൊന്നാനിയിൽ ലഭിച്ച കട്ടക്കൊമ്പൻ

പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ വലയിൽ

പൊന്നാനി: പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. പൊന്നാനിയിൽ നിന്ന് ഒഴുക്കുവല മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് 500 കിലോയോളമുള്ള വലിയ കട്ടക്കൊമ്പൻ ലഭിച്ചത്.

ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. ഇത്രയും തൂക്കമേറിയ കട്ടക്കൊമ്പനെ ആദ്യമായാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. രണ്ട് മാസം മുമ്പ് ഈയിനത്തിൽപെട്ട 160 കിലോ വരുന്ന മത്സ്യം ലഭിച്ചിരുന്നു. കടല്‍ പ്രക്ഷുബ്‌ധമാകുന്നതിനാല്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ വരാറുണ്ട്.

കൊമ്പന്‍ അതിനായി ഉപരിതലത്തിലെത്തിയപ്പോഴാകും വലയില്‍ കുരുങ്ങിയത്. നീണ്ടതും കുന്തത്തിന്‍റെ ആകൃതിയിലുള്ളതുമായ മുകളിലെ താടിയെല്ലും കട്ടിയുള്ള ചര്‍മവുമാണ് ഇതിന്‍റെ പ്രത്യേകത. കേരളതീരത്ത് ഇത്തരം മത്സ്യങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

Tags:    
News Summary - 500 kg fish caught in Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.