തിരുവനന്തപുരം: 500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലത്തെിയിട്ടും പ്രതിസന്ധിക്ക് അയവില്ല. ഏതാനും എസ്.ബി.ടി, എസ്.ബി.ഐ എ.ടി.എമ്മുകളിലാണ് ബുധനാഴ്ചയോടെ 500ന്‍െറ നോട്ടത്തെിയത്. മറ്റ് ബാങ്കുകളില്‍ വരുംദിവസങ്ങളില്‍ ഈസംവിധാനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എസ്.ബി.ടിക്ക് മാത്രം 25 കോടിയുടെ 500 രൂപ നോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പത്ത് കോടിയുടെ 100 രൂപയടക്കം 40 കോടിയാണ് എസ്.ബി.ടിക്ക് ആകെലഭിച്ചത്.
അതേസമയം പൊതുസേവനങ്ങള്‍ക്ക് അസാധുനോട്ട് ഉപയോഗിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അര്‍ധരാത്രി അവസാനിക്കും. കെ.എസ്.ആര്‍.ടി.സി, റെയില്‍വേ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പഴയനോട്ട് ഉപയോഗിക്കാനുള്ള സൗകര്യമാണ് വ്യാഴാഴ്ചയോടെ അവസാനിക്കുന്നത്. മതിയായ ചില്ലറ ഇനിയും ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ തീരുമാനം പ്രാബല്യത്തില്‍ വരുന്നത് ജനജീവിതത്തെ കൂടുതല്‍ പരുങ്ങലിലാക്കും.
ഇതിനിടെ കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ബാങ്ക് ജീവനക്കാര്‍ക്കും വാങ്ങാനത്തെുന്നവര്‍ക്കും ഒരുപോലെ തലവേദനയാകുന്നു. ബാങ്കുകളില്‍നിന്ന് 2000 രൂപയുടെ നോട്ട് നല്‍കുന്നുണ്ടെങ്കിലും ഇത് മാറാനാകാത്ത സ്ഥിതി ഇടപാടുകാരെ വലക്കുന്നുണ്ട്. അതേസമയം, ബാങ്കുകളിലെ ക്യൂവിന് കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് കുറവ് വന്നിട്ടുണ്ട്. എന്നാല്‍, 500 കൂടി എത്തിയതോടെ എ.ടി.എമ്മുകള്‍ക്ക് മുന്നിലെ നിരക്ക് നീളംകൂടുകയാണ്. പതിവുപോലെ മൂന്നിലൊന്ന് എ.ടി.എമ്മുകളേ വ്യാഴാഴ്ചയും പ്രവര്‍ത്തിച്ചുള്ളൂ.
നോട്ട് നിയന്ത്രണം പ്രാബല്യത്തില്‍ വന്നതുമുതല്‍ ഇതുവരെയും പ്രവര്‍ത്തിക്കാത്ത എ.ടി.എമ്മുകളുമുണ്ട്. ബാങ്കുകള്‍ സമാഹരിച്ച അസാധുനോട്ടുകള്‍ ഭൂരിഭാഗവും ബുധനാഴ്ചയോടെ റിസര്‍വ് ബാങ്കിലത്തെിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്. ഒരോ ചെസ്റ്റ് ബ്രാഞ്ചും 130 കോടിയുടെ അസാധുനോട്ടെങ്കിലും ശരാശരി എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന് ആനുപാതികമായാണ് 500 രൂപയുടെ നോട്ടുകള്‍ നല്‍കിയത്. നോട്ട് നിരോധം വന്നതോടെ മിക്ക ബാങ്കുകളുടെയും ബജറ്റില്‍ നിക്ഷേപത്തിന് നിശ്ചയിച്ചിരുന്ന ലക്ഷ്യപരിധി ഇതിനോടകം പൂര്‍ത്തിയായി. 2017 മാര്‍ച്ച് വരെയുള്ള സമയപരിധിക്കുള്ളില്‍ എത്തേണ്ട നിക്ഷേപമാണ് നവംബറില്‍തന്നെ ലഭിച്ചത്. വലിയതോതിലുള്ള ആഭ്യന്തരനിക്ഷേപമാണ് എല്ലാ ബാങ്കുകളിലുമുണ്ടായത്. അതേസമയം, വായ്പ നല്‍കല്‍ നിരക്ക് കുറഞ്ഞു. പലിശനിരക്ക് കുറക്കാത്ത സാഹചര്യത്തില്‍ ഇത്രവലിയനിക്ഷേപം ഭാവിയില്‍ ബാങ്കുകള്‍ക്കുതന്നെ ഭാരമാകുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.