തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ അധ്യയനം പുനരാരംഭിച്ചപ്പോൾ എല്ലാ ജില്ലകളിലുമായി ബാച്ച് അടിസ്ഥാനത്തിൽ ഇന്ന് വരേണ്ടിയിരുന്നവരിൽ 82% കുട്ടികൾ ഹാജരായി. ഫെബ്രുവരി 19 വരെ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെ ആയിരിക്കും അധ്യയനം.
സംസ്ഥാനത്ത് പ്രീ പ്രൈമറി ക്ലാസുകളും ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങൾ വന്നതിനുശേഷം ആദ്യമായാണ് പ്രീ പ്രൈമറി ക്ലാസുകൾ ഓഫ്‌ലൈനായി ആരംഭിക്കുന്നത്. ഓരോ ദിവസവും 50% കുട്ടികൾ ഉച്ചവരെ അധ്യയനം എന്ന നിലയിലാണ് പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ ഇന്ന് വരേണ്ടിയിരുന്നവരിൽ 65% കുട്ടികൾ ക്ലാസുകളിൽ എത്തിച്ചേർന്നു.
ഫെബ്രുവരി 21 മുതൽ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസിലെ കുട്ടികളെ മന്ത്രി ശിവൻകുട്ടി നേരിൽ കണ്ട് സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അധ്യയനം മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.