തിരുവനന്തപുരം: കുടിൽ വ്യവസായം പോലെ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിരവധി ആളുകളാണ് കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയാവുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. എത്ര പാർട്ടിക്കാർ കൊല്ലപ്പെട്ടു?, എത്ര പാർട്ടിക്കാരുടെ കയ്യും കാലും പോയി? തൊഴിലുറപ്പ് സ്ത്രീകൾ, കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തുടങ്ങിയ നിരപരാധികളാണ് ബോംബ് രാഷ്ട്രീയത്തിന് ഇരയാക്കപ്പെടുന്നതെന്നും സതീശൻ പറഞ്ഞു.
തലശ്ശേരിയിൽ തേങ്ങ പെറുക്കുന്നതിനിടെ വയോധികൻ സ്ഫോടനത്തിൽ മരിച്ച പശ്ചാത്തലത്തിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സ്റ്റീൽ പാത്രങ്ങൾ പ്രത്യേക സാഹചര്യത്തിൽ കണ്ടാൽ തുറന്നുനോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകണമെന്ന് സതീശൻ പറഞ്ഞു. സ്വന്തം പാർട്ടിക്കാർക്ക് നേരെ എറിയാൻ ഉണ്ടാക്കിവെച്ച ബോംബാണ് കണ്ണൂരിൽ പൊട്ടിയതെന്നും സതീശൻ ആരോപിച്ചു.
ക്രിമിനലുകളെ രക്തസാക്ഷികളാക്കി മാറ്റുകയാണ് സി.പി.എം ചെയ്യുന്നത്. 32 പേർ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടു. അവരെ സി.പി.എം മഹത്വവൽക്കരിക്കുകയാണ്. തെളിവുകൾ മുഴുവൻ നശിപ്പിച്ച ശേഷമാണ് പൊലീസ് വന്നത്. ബോംബ് നിർമാണത്തിന് നേതൃത്വം കൊടുക്കുന്നവർ തന്നെ പറയുമ്പോഴാണ് പൊലീസ് വന്ന് കാര്യങ്ങൾ ചെയ്യുന്നത്. ക്രിമിനൽ സംഘങ്ങൾക്ക് പൊലീസ് ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് സതീശൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.