കാഞ്ഞങ്ങാട്: മടിക്കൈ പാര്‍ട്ടിഗ്രാമത്തിലെ റോഡ് വിഷയത്തിലെ കേസിനെച്ചൊല്ലി ജൂനിയര്‍ അഭിഭാഷകയുടെ കരണത്തടിച്ച സീനിയര്‍ അഭിഭാഷകയെ സി.പി.എം സസ്പെൻഡ് ചെയ്തു. സി.പി.എം മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റിയാണ് പാര്‍ട്ടിയില്‍നിന്ന് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഹോസ് ദുര്‍ഗ് ബാറിലെ സീനിയര്‍ അഭിഭാഷകയായ വൈനിങ്ങാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം എം. ആശാലതക്കെതിരെയാണ് നടപടിയുണ്ടായത്.
ജൂനിയര്‍ അഭിഭാഷകയും കാനത്തുംമൂല ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കവിതയുടെ പരാതിയിലാണ് നടപടി. 24ന് രാവിലെ 9.30ഓടെ ഇവരുടെ ഓഫിസിലെത്തി കവിതയെ പുറത്തേക്ക് വിളിച്ചുവരുത്തി കരണത്തടിച്ചതായാണ് പരാതി. ഒരു കേസ് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് സീനിയര്‍ അഭിഭാഷകയെ കുറ്റപ്പെടുത്തി പാര്‍ട്ടി ഘടകത്തില്‍ റിപ്പോര്‍ട്ട് നൽകിയതാണ് മര്‍ദനത്തിന് കാരണം.
മടിക്കൈ പഞ്ചായത്തില്‍ ബങ്കളം ദിവ്യംപാറ - കോഴി ഫാം റോഡ് നിര്‍മാണത്തിനെതിരെ സ്വകാര്യവ്യക്തികള്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരെ കേസില്‍ കക്ഷിചേര്‍ന്ന് സ്റ്റേ നീക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സി.പി.എം തെക്കന്‍ ബങ്കളം ബ്രാഞ്ച് കമ്മിറ്റി ആശാലതയെ ചുമതലപ്പെടുത്തിയിരുന്നു. കോടതി കേസ് പരിഗണിച്ച ദിവസം ഇവര്‍ ഹാജരായില്ല. കേസ് തോല്‍ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.