Representational Image

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി വിൻസെന്‍റ് (58) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന നാലു പേർ നീന്തി രക്ഷപ്പെട്ടു.

ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട എല്ലാവരും രക്ഷപ്പെട്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ, തിരയിൽപ്പെട്ട വിൻസെന്‍റിനെ കാണാതാവുകയായിരുന്നു.

Tags:    
News Summary - A fisherman was killed when his boat capsized at Anchuthengu in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.