20 ലക്ഷത്തിന്‍റെ കുഴൽപണവുമായി ബസ് യാത്രക്കാരൻ പിടിയിൽ

മാനന്തവാടി: 20 ലക്ഷം രൂപയുടെ കുഴൽപണവുമായി കൊടുവള്ളി സ്വദേശിയായ ബസ് യാത്രക്കാരൻ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി പുത്തൻപീടികയിൽ വീട്ടിൽ അസൈനാർ ആണ് പിടിയിലായത്. 19,95,000 രൂപയുടെ കുഴൽപണമാണ് വയനാട് എക്സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി സർക്കിളും തോൽപ്പെട്ടി ചെക്ക്പോസ്റ്റ് സംഘവുമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ സംയുക്തമായി പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർനടപടികൾക്കായി പൊലീസിന് കൈമാറും.

വയനാട് എക്സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ എം.കെ. സുനിലിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രിവന്‍റീവ് ഓഫീസർമാരായ രാജേഷ് വി, അനിൽകുമാർ ജി, ജിനോഷ് പി.ആർ, ലത്തീഫ് കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ദിപു, സാലിം, വിപിൻകുമാർ, അർജുൻ, ധന്വന്ദ്, എക്സൈസ് ഡ്രൈവർ വീരാൻകോയ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - A native of Koduvally was arrested with 20 lakhs of pipe money in the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.