ശാസ്താംകോട്ട: ഗുരുതരമായി പൊള്ളലേറ്റ് കിടന്ന യുവാവ് രക്ഷാ ശ്രമത്തിനിടെ കിണറ്റിൽ ചാടി. പിന്നീട് ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. പോരുവഴി, അമ്പലത്തും ഭാഗം ഗോപ വിലാസത്തിൽ ദിനേശ്(38) ആണ് കിണറ്റിൽ ചാടിയത്. തിങ്കളാഴ്ച രാവിലെ 9.30ന് ആണ് സംഭവം.
ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വീട്ടിൽ ദിനേശിനെ കണ്ട നാട്ടുകാർ ഇയ്യാളെ രക്ഷപ്പെടുത്തുന്നതിനിടയിൽ പുരയിടത്തിലെ കിണറ്റിൽ ചാടുകയായിരുന്നു. 30 അടി താഴ്ചയുള്ളതാണ് ഈ കിണർ. നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.
ഉടൻതന്നെ നാട്ടുകാർ ശാസ്താംകോട്ട ഫയർഫോഴ്സിൽ അറിയിച്ചു. ഫയർഫോഴ്സ് സംഘം എത്തിയാണ് ദിനേശിനെ പുറത്തെത്തിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സണ്ണി കിണറ്റിൽ ഇറങ്ങിയാണ് ദിനേശിനെ കരയ്ക്കെത്തിച്ചത്.
ദിനേശിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ള യുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം. ഫയർഫോഴ്സ് സംഘത്തിലെ ജോസ്, ഷിനു, രതീഷ്,രാജേഷ്, വിജേഷ്, ജയപ്രകാശ്, ഹരിപ്രസാദ്, ഹോം ഗാർഡ് പ്രദീപ്, പ്രതീഷ്,സുന്ദരൻ, ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.