പീരുമേട്: പാമ്പനാർ കൊടുവ കർണ്ണം തേയില തോട്ടത്തിൽ ക്രിക്കറ്റ് ബാറ്റിനു അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഇരുപതുകാരൻ പൊലീസ് പിടിയിലായി. കൊടുവാക്കരണം എസ്റ്റേറ്റിലെ ജെറിൻ രാജിനെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജെറിന്റെ ബന്ധു കൂടിയായ എസ്റ്റേറ്റിലെ തന്നെ ജയപാലിന്റെ മകൻ ജസ്റ്റിൻ (38) ആണ് മരിച്ചത്. കഴിഞ്ഞ 10 ന് വൈകുന്നേരം കൊടുവാക്കരണത്തെ റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റെ ദേഹത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്നവർ അടിച്ച ബോൾ വീണതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്.വാക്കുതർക്കത്തിനിടെ തന്നെ ജസ്റ്റിൻ അടിച്ചപ്പോൾ ബാറ്റിനു തിരികെ അടിച്ചതാണെന്നാണ് ജെറിൻ പൊലീസിൽ മൊഴിനൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.