മണ്ണഞ്ചേരി: ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ കഴിയണമെന്നും ആയുധങ്ങൾ കൊണ്ടുള്ള സംഘട്ടനങ്ങൾ ലോകത്തിന് തന്നെ നഷ്ടങ്ങൾ മാത്രമേ വിതച്ചിട്ടുള്ളുവെന്നും ചരിത്രങ്ങൾ പാഠമാണെന്നും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ. മണ്ണഞ്ചേരിയിലും ആലപ്പുഴയിലും കൊല്ലപ്പെട്ട കെ.എസ്. ഷാൻ, രഞ്ജിത് ശ്രീനിവാസൻ എന്നിവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷങ്ങൾ ജീവിതത്തിൽ തികഞ്ഞ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ആലപ്പുഴയിൽ ഉണ്ടായ ഇരു കൊലപാതകങ്ങളും അങ്ങേയറ്റം വേദനാജനകമാണ്. രണ്ട് കുടുംബങ്ങളാണ് അനാഥമായത്. അവരുടെയും കുടുംബത്തിനുമുണ്ടായ നഷ്ടത്തിന് ആർക്കാണ് സമാധാനം പറയാൻ കഴിയുകയെന്നും അബ്ബാസലി തങ്ങൾ ചോദിച്ചു. മനുഷ്യ ജീവനുകൾക്ക് വില കൽപ്പിക്കാൻ എല്ലാവർക്കും കഴിയണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള കരുതൽ എല്ലാ ഭാഗത്ത് നിന്നും ഉണ്ടാകണം. നാടിന്റെ സമാധാനവും സാഹോദര്യവും തകർക്കുന്ന എല്ലാത്തരം അക്രമ സംഭവങ്ങളിൽ നിന്നും ജനങ്ങൾ വിട്ട് നിൽക്കണമെന്നും അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.