തൊടുപുഴ: നിയമ സംവിധാനത്തെ പ്രതിരോധത്തിലാക്കുന്ന നടപടി സ്വീകരിക്കാനോ ഈ സംവിധാനം ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ലെന്ന് വനിത കമീഷന്. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നും കമീഷന് അഭിപ്രായപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിത കമീഷന് മെഗാ അദാലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമീഷന് അംഗങ്ങൾ. ജില്ലയില്‍ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതിയൊന്നും കമീഷന് ലഭിക്കാറില്ല.
കൂടുതലും വഴിത്തര്‍ക്കങ്ങളും ഭൂമിയിടപാടുമായുള്ള പരാതികളാണ് ലഭിക്കുന്നത്. കൂടാതെ ജോലിയിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ചും പരാതികള്‍ കമീഷന് ലഭിച്ചു. 60 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 16 എണ്ണം തീര്‍പ്പാക്കി. 20 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ആറെണ്ണത്തിെൻറ റിപ്പോര്‍ട്ട് പൊലീസിനോട് ആവശ്യപ്പെട്ടു.
അദാലത്തില്‍ കമീഷന് അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഷാഹിദ കമാല്‍, എം.എസ്. താര, കമീഷന് ഡയറക്ടര്‍ വി.യു. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.