കൊച്ചി: വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചയാളെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. ആലുവ ഭാഗത്ത് താമസിക്കുന്ന കണ്ണൂർ തലശ്ശേരി മാമ്പറം കറുവാരത്ത് വീട്ടിൽ നഷീലാണ് (31) പിടിയിലായത്. എറണാകുളം സ്വദേശിനിയായ വിധവയും കുട്ടിയുടെ മാതാവുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പരാതിക്കാരിയുടെ കൈയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ പല കാര്യങ്ങൾ പറഞ്ഞ് തട്ടിയെടുക്കുകയും ചെയ്തതിനുശേഷം ഒഴിവാക്കുകയുമായിരുന്നു.കബളിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ യുവതി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിക്കുന്നുവെന്ന് മനസ്സിലാക്കിയ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ പോയി.
എറണാകുളം സെൻട്രൽ അസി. കമീഷണർ സി. ജയകുമാറിന്റെ നിർദേശപ്രകാരം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സെൻട്രൽ പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽസ് ഇൻസ്പെക്ടർ കെ.പി. അഖിൽ, സബ് ഇൻസ്പെക്ടർമാരായ പ്രദീപ് കുമാർ, കെ.ടി. മണി, അസി. സബ് ഇൻസ്പെക്ടർ ഇ.എം. ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, വിനോദ്, സിവിൽ പൊലീസ് ഓഫിസർ ഷിഹാബ് എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.