നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന്​ ഹൈകോടതി നോട്ടീസ്​

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്​ ഹൈകോടതി നോട്ടീസ്​. നടിയെ ആക്രമിച്ച കേസിൽ വ്യാജ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് കേസിലെ സാക്ഷിയും കാവ്യ മാധവന്റെ സഹോദരന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരനുമായ ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ്​ നൽകിയ ഹരജിയിലാണ്​ നോട്ടീസ്​.

തുടരന്വേഷണത്തിന്‍റെ ഭാഗമായി അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇതിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ്​ ഹരജിയിലെ ആവശ്യം. മൊഴി മാറ്റി പറയാനായി ദ്രോഹിക്കുമെന്ന് ആശങ്കയുള്ളതായും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Actress attack case: High Court issues notice to investigating officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.