മൂന്നാർ: പുഴയില്‍ ചാടി ഒഴുക്കിൽപെട്ട് കാണാതായ ദമ്പതികള്‍ക്കും കുട്ടിക്കും വേണ്ടി തിരച്ചില്‍ വിഫലമായി. തോരാതെ പെയ്യുന്ന കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും രണ്ടാംദിവസത്തെ രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ പുഴയില്‍ വെള്ളമുയര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായത്.
പ്രതികൂല കാലാവസ്ഥ മൂലം മറ്റുദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും ഏര്പ്പെടേണ്ടിവന്നതാണ് തിരച്ചിലിന് മഴ ശമിക്കുംവരെ കാത്തിരിക്കാൻ കാരണമായത്. മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റും പ്രതിസന്ധിയാവുന്നു. പെരിയവര എസ്റ്റേറ്റിന് പോകുന്ന വഴിയിലെ മുതുവാപ്പാറയിൽ റോപ് ഉപയോഗിച്ച് അഗ്നിരക്ഷ സേന പുഴയിൽ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും മലവെള്ളപ്പാച്ചില്‍ രക്ഷാപ്രവര്‍ത്തനം തടസ്സമായതിന് പിന്നാലെയാണ് നിർത്തിവെച്ചത്.
മൂന്നാര്‍ കെ.ഡി.എച്ച്.പി പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന് സ്വദേശികളായ ടൂറിസ്റ്റ് ടാക്സി ഡ്രൈവർ വിഷ്ണു (30), എസ്റ്റേറ്റ് തൊഴിലാളി ഭാര്യ ജീവ (26), ആറുമാസം പ്രായമായ കുഞ്ഞ് എന്നിവരെയാണ് ശനിയാഴ്ച മൂന്നാർ പെരിയവരയാറ്റിൽ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.