മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം അട്ടിമറിച്ചുവെന്ന് അട്ടപ്പാടിയിലെ ആദിവാസി കുടുംബം

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം അട്ടിമറിച്ചുവെന്ന് അട്ടപ്പാടിയിലെ ആദിവാസി കുടുംബം. പതൂർ പഞ്ചായത്തിലെ ചീരക്കടവിൽ താമസിക്കുന്ന രങ്കി, രാമി, കാളി എന്നീ ആദിവാസി സ്ത്രീകളാണ് മെയ് 20ന് മുഖ്യമന്ത്രി പരാതി നൽകിയത്. പാടവയൽ വില്ലേജിൽ സർവേ 735/1-ൽ 2.16 ഏക്കർ ഭൂമി ഇവരുടെ പിതാവ് ആണ്ടിയുടെ പേരിലുണ്ടായിരുന്നു.

ആദിവാസി കുടുംബം കശുമാവ് കൃഷി ചെയ്യുന്ന ഭൂമി വിലക്കു വാങ്ങിയെന്ന് ചിലർ അവകാശപ്പെട്ട് ചിലർ എത്തിയതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് അട്ടപ്പാടി പുതൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആദിവാസികളെ വിളിപ്പിച്ചു. അവർ ഭൂരേഖകളും മറ്റും പരിശോധനക്ക് ഹാജരാക്കി.

വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച എ.ആൻഡ് ബി. രജിസ്റ്ററിന്റെയും, ഒറ്റപ്പാലം ആർ.ഡി.ഒയുടെ 1975 ലെയും 1999 ലെയും നിയമങ്ങളനുസരിച്ച് ഉത്തരവിന്റെയും (ടി.എൽ.എ.1162/87) പകർപ്പും ഹാജരാക്കി. എന്നാൽ, യാതൊരു രേഖകളും ഹാജരാക്കിയില്ലായെന്ന് പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ രേഖപ്പെടുത്തിയെന്നാണ് ആദിവാസികളുടെ ആരോപണം.

ഭൂമി വിലക്ക് വാങ്ങിയെന്ന് അവകാശപ്പെടുന്നവർ ഭൂമിയിൽ കയറിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ണ് മുഖ്യമന്ത്രിക്ക് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇവർ മറ്റാരിൽ നിന്നോ ഭൂമി വിലക്ക് വാങ്ങി എന്നാണ് പറയുന്നത്. ആദിവാസികൾ ഈ ഭൂമി വിൽപ്പന നടത്തുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടില്ല.

ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറിയവരെ സഹായക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. അതിനാൽ ആദിവാസി ഭൂമി സംബന്ധിച്ച വില്ലേജ് രേഖയും ഒറ്റപ്പാലം ആർ.ഡി.ഒയുടെ ഉത്തരവിന്റെ പകർപ്പും മുഖ്യമന്ത്രിക്ക് പരാതിക്കൊപ്പം അയച്ചു. ടി.എൽ. കേസ് നിലിവലുള്ള ഭൂമിയിൽനിന്ന ആദിവാസികളെ കുടിയിറക്കിയാൽ 1999ലെ നിയമപ്രകാരം ആദിവാസികൾക്ക് പകരം ഭൂമി സർക്കാർ പതിച്ചുനൽകണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്.

അത് നടപ്പിലാക്കാതെ, മറ്റുള്ളവർക്ക് ഭൂമി വിൽപ്പന നടത്താനും കൈമാറ്റം ചെയ്യുവാനും അവകാശമില്ല. ആദിവാസി ഭൂമിയിൽ കൈയേറ്റം നടത്താൻ ഒത്താശ ചെയ്യുന്ന വില്ലേജ്, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരിതിയിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Adivasi family of Attapadi said that investigation was sabotaged in the complaint given to the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.